|    Oct 22 Mon, 2018 1:18 am
FLASH NEWS

സലഫി മസ്ജിദിന് നേരെ അക്രമം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു

Published : 19th September 2017 | Posted By: fsq

 

ചവറ: സലഫി മസ്ജിദിന് നേരെ സാമൂഹിക വിരുദ്ധ അക്രമം.  ജന്നല്‍ ചില്ലുകള്‍ തകര്‍ത്തു. പന്മന മിടാപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന മസ്ജിദിന്റെ മുന്‍ ഗ്ലാസുകളാണെറിഞ്ഞ് തകര്‍ത്തത്. ഇത് മൂന്നാം തവണയാണ് അക്രമം നടക്കുന്നത്. ഗ്ലാസുകളെറിഞ്ഞ് തകര്‍ത്തതിനൊപ്പം പേരെഴുതിയ ബോര്‍ഡും നശിപ്പിച്ചു. മസ്ജിദിനൊപ്പം ഖുര്‍ആന്‍ പഠന കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായി നടക്കുന്ന അക്രമത്തിനെതിരേ ശക്തമായ നിയമ നടപടിയുണ്ടാവണമെന്ന് മസ്ജിദ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞ്,  അബ്ദുല്‍ റഹീം ചാപ്രായില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മസ്ജിദ് ഭാരവാഹികളുടെ പരാതിയില്‍ ചവറ പോലിസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss