|    May 22 Mon, 2017 9:08 pm
FLASH NEWS

സലഫി പണ്ഡിതനെതിരേ യുഎപിഎ ചുമത്തി

Published : 7th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: സലഫി പണ്ഡിതനും പ്രചാരകനുമായ ശംസുദ്ദീന്‍ പാലത്തി(46)നെതിരേ യുഎപിഎ പ്രകാരം പോലിസ് കേസെടുത്തു. കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക അന്തരീക്ഷം തകര്‍ത്ത് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ വേണ്ടി വിദ്വേഷപ്രസംഗം നടത്തുന്നുവെന്ന പരാതിയിലാണ് കേസ്. കാസര്‍കോട് ജില്ലാ ഗവ. പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ. സി ഷുക്കൂറാണു പരാതി നല്‍കിയത്.
ഇതര മതവിശ്വാസികളോട് ഇസ്‌ലാംമത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും ബഹുമാനവും ഒഴിവാക്കണമെന്നും മുസ്‌ലിംകളല്ലാത്തവരോട് ചിരിക്കുന്നതുപോലും നിഷിദ്ധമാണെന്ന തരത്തില്‍ പദപ്രയോഗങ്ങള്‍ ഉള്‍പ്പെട്ട ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗത്തിനെതിരേ ജില്ലാ പോലിസ് മേധാവി തോംസണ്‍ ജോസിന് നല്‍കിയ പരാതിയില്‍ ടൗണ്‍ പോലിസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസ് പിന്നീട് കോഴിക്കോട് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി. നടക്കാവ് സിഐ അഷറഫാണ്  കേസില്‍ യുഎപിഎ ചുമത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day