|    Mar 30 Thu, 2017 12:39 am
FLASH NEWS

സര്‍വീസ് റോഡില്ല; ഇരട്ടക്കുളം ജങ്ഷന്‍ കുരുതിക്കളമാവുന്നു

Published : 30th September 2016 | Posted By: Abbasali tf

ആലത്തൂര്‍: ദേശീയപാത ഇരട്ടക്കുളം സിഗ്‌നല്‍ ജങ്ഷനില്‍ നിന്ന് വടക്കഞ്ചേരി ,തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഇരുവശവും സര്‍വീസ് റോഡില്ലാത്തതിനാല്‍ അപകടം നിത്യസംഭവമാവുന്നു.നിത്യേന നിരവധി അപകടങ്ങള്‍ സംഭവിക്കുകയും ഈ അടുത്ത കാലത്ത് ഒരു അച്ഛനും മകനും അപകടത്തില്‍ പെട്ട് ഇവിടെ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഇടപെടല്‍ മൂലമണ് സിഗ്‌നല്‍ സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോഴും അപകടങ്ങള്‍ക്ക് കുറവില്ല. സര്‍വീസ് റോഡില്ലാത്തതാണ് അപകടത്തിന് പ്രധാന കാരണമാവുന്നത്. സര്‍വീസ് റോഡിന് സ്ഥലം ഏറ്റെടുക്കുകയും റോഡ് പണിയാന്‍ ഫണ്ടനുവദിച്ചിട്ടും ഹൈവേ അതോറിറ്റി സര്‍വീസ് റോഡ് പണിയാത്തത് ഗുരുതര വീഴ്ചയായി നാട്ടുകാര്‍ ആരോപിക്കുന്നു. അതുപോലെ ജങ്ഷനില്‍ നിന്ന് വലത്തോട്ട് തെന്നിലാപുരം കോളജ്, കണ്ണമ്പ്ര എന്നീ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സര്‍വീസ് റോഡുമായി ബന്ധമില്ലാത്തതിനാല്‍ അപകട സാധ്യത കൂടുകയാണ്. ഇരട്ടക്കുളം മുതല്‍ ചീകോട് വരെ സര്‍വീസ് റോഡില്ലാത്തതിനാല്‍ 200 ഓളം കുടുംബങ്ങളാണ് ബുധിമുട്ടിലാവുന്നത്. വാഹനാപകടങ്ങക്ക് ഇരയാവുന്നതില്‍ ഏറെയും  ഈ പ്രദേശത്തെ ജനങ്ങളും വിദ്യാര്‍ത്ഥികളുമാണ്. സര്‍വീസ് റോഡ് നിര്‍മാണത്തിനായി രണ്ട് കോടി  രൂപ ഫണ്ട് അനുവദിച്ചിട്ടും പണി തുടങ്ങാത്തതിലെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും  വിജിലന്‍സിനും പരാതി നല്‍കാനും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ്  എം .മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day