|    May 1 Mon, 2017 2:11 am
FLASH NEWS

സര്‍വീസ് റോഡിലെ അനധികൃത പാര്‍ക്കിങ് അപകട സാധ്യതയുണ്ടാക്കുന്നു

Published : 21st April 2017 | Posted By: fsq

 

ആലത്തൂര്‍: ദേശീയപാത തൃപ്പാളൂര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിക്കു സമീപം സര്‍വീസ് റോഡില്‍ അനധികൃത ലോറി പാര്‍ക്കിങ് അപകടസാധ്യതയുണ്ടാക്കുന്നതായി നാട്ടുകാര്‍. മാര്‍ക്കറ്റിങ് സൊസൈറ്റിയിലേക്ക് ലോഡുമായി വരുന്ന ലോറികളാണ് തൃപ്പാളൂര്‍ പാലം മുതല്‍ ചിറ്റിലഞ്ചേരിയിലേക്കുള്ള റോഡ് വരെ അനധികൃതമായി പാ ര്‍ക്ക് ചെയ്തിരിക്കുന്നത്. ചിറ്റിലഞ്ചേരി റോഡിലും റോഡിന്റെ ഇരുഭാഗത്തുമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികള്‍ പലപ്പോഴും ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികള്‍ മൂലം സര്‍വീസ് റോഡിലൂടെ കടന്നു പോകുന്ന ബസ്സുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. റോഡിന്റെ രണ്ടു ഭാഗത്തേക്കും വാഹനങ്ങള്‍ വന്നാല്‍ അപകട സാധ്യത കൂടുതലാണ്. സര്‍വ്വീസ് റോഡിലെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day