|    Oct 23 Tue, 2018 10:56 am
FLASH NEWS

സര്‍വീസ് നിര്‍ത്തിവയ്്ക്കാനുള്ള നീക്കം; മല്‍സ്യമേഖലയില്‍ ആശങ്ക

Published : 9th January 2017 | Posted By: fsq

 

വൈപ്പിന്‍: റോ-റോ ജങ്കാര്‍ ജെട്ടിയുടെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റൂട്ടില്‍ രണ്ടുമാസത്തേക്ക് ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവയ്്ക്കാനുള്ള കൊച്ചി കോര്‍പറേഷന്റെ നീക്കത്തില്‍ മുരുക്കുംപാടം മല്‍സ്യബന്ധനമേഖലയില്‍ ആശങ്ക. നോട്ട് നിരോധത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന മല്‍സ്യമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാവും.തെക്കന്‍ മേഖലയിലേക്കുള്ള മല്‍സ്യവാഹനങ്ങള്‍ ജങ്കാര്‍ വഴിയാണ് പോവുന്നത്. മാത്രമല്ല ഹാര്‍ബറുകളും അനുബന്ധ മേഖലയിലും മറ്റും ബന്ധപ്പെട്ട് നിരവധി ആളുകള്‍  ജങ്കാറിനെ ആശ്രയിച്ചാണ് നിരന്തരം യാത്ര ചെയ്യുന്നത്. ഇവിടെയുള്ള ഫെറി സര്‍വീസ് തോന്നിയപോലെയാണ്. ജങ്കാര്‍ സര്‍വീസ് നിലച്ചാല്‍ സമയനഷ്ടവും ധനനഷ്ടവും ഉണ്ടാവും. ഇത് മല്‍സ്യവ്യാപാരത്തെയും മല്‍സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ പരാതിപ്പെട്ടു. ജങ്കാര്‍ സര്‍വീസ് രാത്രികാലങ്ങളില്‍ മാത്രം നിര്‍ത്തിവച്ച് ജെട്ടി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൊച്ചിന്‍ കോര്‍പറേഷനുമായി എംഎല്‍എ ഇടപെട്ട് തീരുമാനമുണ്ടാക്കണമെന്നും ആവശ്യമുയരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss