|    Sep 24 Sun, 2017 8:56 am

സര്‍വര്‍ പ്രശ്‌നം; പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവാതെ വിദ്യാര്‍ഥികള്‍

Published : 14th October 2016 | Posted By: Abbasali tf

ചെര്‍ക്കള: പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വറിലെ പ്രശ്‌നം പരിഹരിക്കത്തതിനാല്‍ ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. സ്‌കോളര്‍ഷിപ്പ് സൈറ്റ് തുറന്നിട്ടുണ്ടെങ്കിലും സര്‍വറില്‍ സ്‌കൂളിന്റെ പേര് ഇതുവരേയും ഉള്‍പ്പെടുത്തിയിട്ടില്ല. ആയിരത്തിലധികം ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തെ ഇതുവരേയും ഉള്‍പ്പെടുത്താതിനാല്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിച്ചിട്ടില്ല. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ഐടി അറ്റ് സ്‌കൂള്‍, ഡിപിഐ ഓഫിസ്, മൈനോറിറ്റി സ്‌കോളര്‍ഷിപ്പ് സെല്‍ എന്നിവിടങ്ങളിലെല്ലാം പരാതികള്‍ പല പ്രാവശ്യം അറിയിച്ചിട്ടും പ്രശ്‌നം പരിഹരിച്ചിട്ടില്ല. ദൈനം ദിനം സ്‌കൂളിലും അക്ഷയ സെന്ററുകളിലും നൂറ് കണക്കിന് രക്ഷിതാക്കളാണ് ജോലിയും ഒഴിവാക്കി കയറി ഇറങ്ങുന്നത്. രക്ഷിതാക്കള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനും അധ്യാപകര്‍ക്കാവുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ നൂറു കണക്കിന് നിര്‍ധനരായ വിദ്യാര്‍ഥികളാണ് ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം ബുദ്ധിമുട്ടുന്നത്. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് പിടിഎ കമ്മിറ്റി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പിടിഎ കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ബേവി, അബ്ദുല്‍ ഖാദര്‍ തായല്‍, ഇറാനി ശാഫി, പീതാംബരന്‍ പാടി, ഇബ്രാഹിം ബേര്‍ക്ക, ആമു തായല്‍, അഡ്വ. മുംതാസ് ഷുക്കൂര്‍, ഫൗസിയ മുഹമ്മദലി, ഉമൈബ, ഖദീജ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക