|    Aug 18 Sat, 2018 10:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍വര്‍ പണിമുടക്കി; റേഷന്‍ വിതരണം മുടങ്ങി

Published : 9th August 2018 | Posted By: kasim kzm

കോഴിക്കോട്: സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇ-പോസ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കിയതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം ഇന്നലെ ഉച്ചവരെ ഏറെക്കുറെ നിലച്ചു. സംസ്ഥാനത്തിന് പ്രത്യേകമായി സ ര്‍വര്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ മൊത്തം റേഷന്‍ കടകളിലെയും മെഷീന്‍ സംവിധാനം നിയന്ത്രിക്കുന്ന ആന്ധ്രപ്രദേശിലെ സര്‍വര്‍ തകരാറിലായതാണ് വിതരണം മുടങ്ങാന്‍ കാരണം.
8000 റേഷന്‍ കടകള്‍ നിയന്ത്രിക്കാനുള്ള ശേഷി മാത്രമേ ഇപ്പോഴുള്ള സര്‍വറിനുള്ളൂ. എന്നാല്‍, ഇപ്പോള്‍ 14,000 കടകളെങ്കിലും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റേഷന്‍കടകളെ കൂടാതെ ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകള്‍, എഫ്‌സിഐ അടക്കമുള്ള പൊതുവിതരണ സംവിധാനത്തിലെ ഗോഡൗണുകള്‍ തുടങ്ങിയവയും ഈ സര്‍വറിന് കീഴിലാണ്. ഒരേസമയം ഇവയെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ സെര്‍വറിന് താങ്ങാ ന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ ഇ- പോസ് മെഷീന്‍ ആരംഭിച്ച ജനുവരിമുതല്‍ ഏറെക്കുറെ ഇതുതന്നെയാണ് അവസ്ഥ. ഇത് കടയുടമകളും ഉപഭോക്താക്കളും തമ്മില്‍ പലപ്പോഴും തര്‍ക്കത്തിന് കാരണമാവുന്നുണ്ട്. കഴിഞ്ഞമാസം തന്നെ അഞ്ചോ ആറോ തവണ സര്‍വര്‍ പണിമുടക്കിയിരുന്നു. പലപ്പോഴും ഇ- പോസ് യന്ത്രത്തില്‍ ഒന്നും തെളിയാത്ത അവസ്ഥയും ഉണ്ടാവാറുണ്ട്. റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ മണിക്കൂറുകളുടെ കാത്തിരിപ്പാണ് ഇപ്പോള്‍. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ സെര്‍വറിന് ശേഷിയില്ലെന്നും പുതിയ സര്‍വര്‍ വരുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് കടയുടമകള്‍ പറയുന്നു.
പുതിയ സംവിധാനം തുടങ്ങി മാസങ്ങളായിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മുന്നോട്ടു പോവുകയാണ് അധികൃതര്‍. സര്‍വര്‍ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ റേഷന്‍ വിതരണം പുനരാരംഭിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss