|    Jan 22 Sun, 2017 5:48 pm
FLASH NEWS

സര്‍വകലാശാല ശിക്ഷ പ്രഖ്യാപിച്ചു; കനയ്യക്ക് പിഴ, ഉമറിന് സസ്‌പെന്‍ഷന്‍

Published : 25th April 2016 | Posted By: G.A.G

jnu-students

 

ന്യൂഡല്‍ഹി : അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെയും അനുബന്ധസംഭവവികാസങ്ങളുടെയും പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാര്‍, വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ, എന്നിവര്‍ക്ക് സര്‍വകലാശാല ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചു. കനയ്യയ്ക്ക് 10000 രൂപ പിഴയും ഉമറിന് 20000 രൂപപിഴയും ഒരു സെമസ്റ്റര്‍ സസ്‌പെന്‍ഷനുമാണ് ശിക്ഷ. അനിര്‍ബെന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 9ന് കാംപസില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ പേരില്‍ ഇവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയാണ് ശിക്ഷ നിര്‍ദേശിച്ചത്.

ചടങ്ങില്‍ പങ്കെടുത്ത മുജീബ് ഗട്ടു എന്ന കശ്മീരി വ്ിദ്യാര്‍ഥിയ്ക്ക് 2 സെമസ്റ്റര്‍ സസ്‌പെന്‍ഷന്‍ ലഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 293 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക