|    Jul 23 Mon, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സര്‍വകലാശാല ചെയറുകളുടെ പ്രവര്‍ത്തനം : സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുത്തു

Published : 12th September 2017 | Posted By: fsq

 

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും നിയന്ത്രണത്തിലുള്ള ചെയറുകള്‍ സര്‍വകലാശാലാ നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം നടത്തുന്നതിനെതിരേ സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പ് നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ എം നസീര്‍, ഒ അബ്ദുല്‍ അലി, ഫാത്തിമ സുഹ്‌റ, സി പി അബ്ദുല്‍ മജീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അനുമതി, വാഴ്‌സിറ്റി എംബ്ലം ഉപയോഗിക്കാന്‍ അനുമതി നല്‍കുക, കോഴ്‌സുകളുടെ നടത്തിപ്പിന് സര്‍ട്ടിഫിക്കറ്റ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ചെയറുകള്‍ ഉന്നയിച്ചു. എട്ടു ചെയറുകളുടെ പ്രതിനിധികള്‍ തെളിവെടുപ്പിനെത്തിയിരുന്നു. അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചെയറുകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായ റിപോര്‍ട്ട് സമിതി സമര്‍പ്പിക്കും. ചെയറുകളെപ്പറ്റി വാഴ്‌സിറ്റി സ്റ്റാറ്റിയൂട്ടില്‍ നിയമമില്ലാത്തതിനാലാണ് ചെയറുകള്‍ ഏകീകരണമില്ലാതെ പ്രവര്‍ത്തിക്കുന്നത്. വാഴ്‌സിറ്റി അനുവദിച്ച സ്ഥലത്തിനപ്പുറം  ഭൂമി കൈയടക്കിയാണ് ചില ചെയറുകള്‍ കെട്ടിടങ്ങളുടെ വിപുലീകരണം നടത്തിയതെന്നും കോഴ്‌സുകള്‍ നിയമവിരുദ്ധമായി നടത്തുന്നതെന്നും സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss