|    Aug 14 Tue, 2018 4:24 pm
FLASH NEWS

സര്‍വകലാശാലാ പാര്‍ക്കിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ആഴ്ചയിലൊരിക്കലാക്കി

Published : 9th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: സര്‍വകലാശാല ജനങ്ങളിലേയ്‌ക്കെന്ന സുവര്‍ണ ജൂബിലിയുടെ ആഘോഷത്തിന്റെ പ്രധാന പ്രഖ്യാപനമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ മറുഭാഗത്ത് അധികൃതര്‍ പാര്‍ക്കിലേയ്ക്കുള്ള പ്രവേശനത്തില്‍ പൊതുജനങ്ങളെ അകറ്റുന്ന നടപടിയുമായി മുന്നോട്ട്. ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിലേയ്ക്കു പ്രവേശനം. നേരത്തെ അവധി ദിവസങ്ങളടക്കം എല്ലാ ദിവസങ്ങളിലും പ്രവേശനമുണ്ടായിരുന്നു. വൈകിട്ട് നാലുമുതല്‍ ഏഴുവരെയായിരുന്നു പ്രവേശന സമയം.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് വരെ എല്ലാ ദിവസവും പ്രവേശനമുണ്ടായിരുന്നു. സര്‍വകലാശാല ഉള്‍കൊള്ളുന്ന ഗ്രാമപ്പഞ്ചായത്തുകളിലുള്ളവര്‍ക്കുപോലും ഇപ്പോള്‍ പ്രവേശനമില്ല. സര്‍വകലാശാലാ സുവര്‍ണ ജൂബിലി ലക്ഷ്യത്തിന് വിരുദ്ധമാണ് പാര്‍ക്കിലേയ്ക്ക് പൊതുജനങ്ങള്‍ക്കു പ്രവേശന സമയം വെട്ടിക്കുറച്ച നടപടിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സര്‍വകലാശാലയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ആകെ ലഭിക്കുന്നതു പാര്‍ക്കിലേയ്ക്കുള്ള പ്രവേശനവും ഹെല്‍ത്ത് സെന്റര്‍ സേവനവുമാണ്.
സര്‍വകലാശാലയ്ക്കു സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് പാര്‍ക്കിലേയ്ക്കു പോലും പ്രവേശനം നിഷേധിച്ച നടപടിക്കെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊതുജനം പാര്‍ക്കിലേയ്ക്കു പ്രവേശിച്ചതുകൊണ്ട് ഇക്കാലയളവിനിടയില്‍ സര്‍വകലാശാലയ്‌ക്കോ, വിദ്യാര്‍ഥികള്‍ക്കോ പ്രശ്—നങ്ങളൊന്നുമുണ്ടായിട്ടില്ല. സര്‍വകലാശാലാ തീരുമാനം പുനപരിശോധിക്കണമെന്നാണ് പൊതുജനാവശ്യം.
10 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പ്രകൃതി സൗന്ദര്യമായ പാര്‍ക്ക് ഏറിയ സമയവും അടച്ചിടുന്ന സ്ഥിതിയാണ്. പാര്‍ക്ക് ഉണ്ടാക്കിയതിന്റെ ലക്ഷ്യം പൂര്‍ണമാവണമെങ്കില്‍ മുഴുവന്‍ ദിവസങ്ങളിലും വൈകുന്നേര സമയങ്ങളില്‍ തുറന്നിടണമെന്നാണ് പൊതുജനാവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss