|    Jul 20 Fri, 2018 10:19 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സര്‍വകലാശാലയുടെ പ്രതികാര നടപടി : വിരമിച്ച ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ തടഞ്ഞു

Published : 14th September 2017 | Posted By: fsq

 

പി വി മുഹമ്മദ് ഇക്ബാല്‍

തേഞ്ഞിപ്പലം:  റിട്ടയര്‍ ചെയ്ത അസിസ്റ്റന്റ് രജിസ്ട്രാറുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ 46 ലക്ഷം രൂപയും പ്രതിമാസ പെന്‍ഷന്‍ തുകയായ 42000 രൂപയും കാലിക്കറ്റ് സര്‍വകലാശാല തടഞ്ഞു. 8500 രൂപ പ്രതിമാസ പെന്‍ഷനും 300 രൂപ മെഡിക്കല്‍ അലവന്‍സും മാത്രമാണ് സര്‍വകലാശാല അനുവദിച്ചിരിക്കുന്നത്. ടി ജെ മാര്‍ട്ടിന്‍ അസിസ്റ്റന്റ് രജിസ്ട്രാറായ സമയത്ത് വാഴ്‌സിറ്റി ബസ് സ്റ്റോപ്പ് പരിസരത്ത് നിര്‍മ്മിച്ച എംപ്ലോയീസ് ഫോറം എന്ന സര്‍വീസ് സംഘടനയുടെ കെട്ടിട നിര്‍മ്മാണം സര്‍വകലാശാലയുടെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ തടഞ്ഞത്. സംഘടനയുടെ മുന്‍ പ്രസിഡന്റായ മാര്‍ട്ടിനും സെക്രട്ടറി സുരേഷ് കുമാറിനുമെതിരെ നടപടിക്ക് സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കോടതിയില്‍ നിന്ന് ഇരുവരും വിധി സമ്പാദിച്ചിരുന്നു. സര്‍വകലാശാല ഈ കാര്യത്തില്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നതിനിടയിലാണ് പെന്‍ഷന്‍ തടഞ്ഞിരിക്കുന്നത്. മുന്‍ വി സി യുടേയും പഞ്ചായത്തിന്റെയും അനുമതിയോടെയാണ് കെട്ടിടമുണ്ടാക്കിയതെന്നും എംപ്ലോയിസ് ഫോറത്തിനു നേരെയുള്ള രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമാണ് തനിക്കെതിരെയുള്ള ഇപ്പോഴത്തെ നടപടിയെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss