|    Jan 25 Wed, 2017 3:01 am
FLASH NEWS

സര്‍വകലാശാലകള്‍ സംവാദത്തിന്റെ തട്ടകങ്ങളാവണം: രാഷ്ട്രപതി

Published : 28th August 2016 | Posted By: SMR

നാളന്ദ: സര്‍വകലാശാലകളും ഉന്നത പഠന സ്ഥാപനങ്ങളും സ്വതന്ത്രാവിഷ്‌കാരത്തിന്റെയും സംവാദത്തിന്റെയും തട്ടകങ്ങളാവണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 13ാം നൂറ്റാണ്ടില്‍ തകരുന്നതിനു മുമ്പ് 1200 വര്‍ഷക്കാലം പ്രബലമായി നിലനിന്ന സംസ്‌കാരത്തിന്റെ ആശയമാണ് നാളന്ദയില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ പ്രഥമ ബിരുദദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സൗഹൃദം, സഹകരണം, സംവാദം, ചര്‍ച്ച എന്നിവയുടെ സന്ദേശം ഇന്ത്യ വര്‍ഷങ്ങളായി നല്‍കിയിട്ടുണ്ട്. സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ചര്‍ച്ചയ്ക്കുള്ള നല്ല വേദിയാണ്. അത്തരം അന്തരീക്ഷം പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക