|    Sep 21 Thu, 2017 2:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍വകലാശാലകളെ നിശ്ശബ്ദമാക്കാന്‍ അനുവദിക്കില്ല: കാംപസ് ഫ്രണ്ട്

Published : 19th February 2016 | Posted By: SMR

കോഴിക്കോട്: ഭരണകൂട നെറികേടുകളെ ചോദ്യം ചെയ്യുകയും തുറന്നെതിര്‍ക്കുകയും ചെയ്യുന്ന സ്വതന്ത്ര വിദ്യാര്‍ഥി ഇടങ്ങളായ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി പോലുള്ള സര്‍വകലാശാലകളെ നിശ്ശബ്ദമാക്കാന്‍ അനുവദിക്കില്ലെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍. ഫാഷിസം ഏറ്റവും ഭയപ്പെടുന്നത് വിദ്യാര്‍ഥികളെയും സ്ഥാപനങ്ങളെയുമാണ് എന്നതിനാലാണ് സര്‍വകലാശാലകളെയും വിദ്യാര്‍ഥികള്‍ക്കും നേരെ തിരിഞ്ഞു കൊണ്ടിരിക്കുന്നത്.
കേന്ദ്രത്തിന്റെ ജെഎന്‍യു വേട്ട അവസാനിപ്പിക്കണമെന്നും അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടയക്കണമെന്നും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതായി അബ്ദുല്‍ നാസര്‍ അറിയിച്ചു. മതേതര ജനാധിപത്യ ബോധമുള്ള എല്ലാ വിദ്യാര്‍ഥികളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് ഉദ്ഘാടനം നിര്‍വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക