|    Jun 25 Mon, 2018 4:14 am
FLASH NEWS

സര്‍വകക്ഷി യോഗത്തിലെ ധാരണ സിപിഎം ലംഘിച്ചെന്ന് കാനം രാജേന്ദ്രന്‍

Published : 13th May 2017 | Posted By: fsq

 

കണ്ണനല്ലൂര്‍: പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുവാന്‍ പാടില്ലെന്ന മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലെ ധാരണ മുഖത്തലയില്‍ ലംഘിക്കപ്പെട്ടതായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മുഖത്തലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്താര്‍ അടിച്ചു തകര്‍ത്ത സിപിഐ മണ്ഡലം കമ്മറ്റി ഓഫിസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ പിടികൂടാന്‍ പോലിസിന്റെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാകണം. കണ്ണൂര്‍ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളുടെ യോഗത്തിലെ തീരുമാനം അട്ടിമറിച്ചത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍, മണ്ഡലം സെക്രട്ടറിമാരായ ജി ബാബു, സേതു, ജില്ല അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സി പി പ്രദീപ്, ഇബ്രാഹിം കുട്ടി, വിജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ആശാ ചന്ദ്രന്‍, പഞ്ചായത്ത് മെംബര്‍മാരായ എം സജീവ്, ജലജകുമാരി, കൊട്ടിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ എം ഹാഷിം, എഐഎസ്എഫ് ജില്ലാ സെക്രട്ടറി യു കണ്ണന്‍, ഗിരീഷ്, സുരാജ് എസ് പിള്ള എന്നിവരും കാനത്തിനൊടൊപ്പം ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss