|    Oct 15 Mon, 2018 9:19 pm
FLASH NEWS

സര്‍വകക്ഷിയോഗ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യം ; വണ്ണപ്പുറത്ത് ഗതാഗതം താറുമാറായി

Published : 26th September 2017 | Posted By: fsq

 
വണ്ണപ്പുറം: വണ്ണപ്പുറം ടൗണിലെ ഗതാഗത സംവിധാനം താറുമാറായി. രാവിലെയും വൈകീട്ടും മണിക്കൂറുകളാണ് ടൗണില്‍ വാഹനങ്ങള്‍ ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്നത്. ഇതിനിടെ അമിതവേഗത്തിലും അശ്രദ്ധയോടെയും എത്തുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതും വര്‍ധിച്ചു. ഗതാഗതവുമായി ബന്ധപ്പെട്ട സര്‍വകക്ഷിയോഗ തീരുമാനം ഫലപ്രദമായി നടപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വണ്ണപ്പുറം എസ്എന്‍എം സ്‌കൂളിനുമുന്നില്‍ കാറിടിച്ചു രണ്ട് സവിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൗമാരക്കാര്‍ സഞ്ചരിച്ച കാര്‍ അമിതവേഗത്തിലായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ കാറില്‍ സഞ്ചരിച്ചവരുമായി വാക്കേറ്റമുണ്ടായി. സ്‌കൂളിന് മുന്നില്‍ പോലിസിന്റെ സേവനം ഇല്ലാതിരുന്നതും സീബ്രാലൈനോ വേഗത കുറയ്ക്കാനുള്ള സംവിധാനങ്ങളോ ഇല്ലാത്തതുമാണ് പ്രശ്‌നമാവുന്നത്. തൊടുപുഴയില്‍ നിന്നു വരുന്നതും മുവാറ്റുപുഴ ഭാഗത്തേക്ക് പോകുന്നതുമായ ബസ്സുകള്‍ എസ്.എന്‍ .എം   സ്‌കൂള്‍ ജങ്ഷനില്‍ നിന്ന് ബൈപാസ് വഴി ടൗണില്‍ പ്രവേശിക്കണമെന്നാണ് തീരുമാനമെങ്കിലും പല ബസ്സുകളും ഇത് പാലിക്കാറില്ല. മൂന്ന് റോഡുകള്‍ സംഗമിക്കുന്ന ഹൈറേഞ്ച് ജങ്ഷനില്‍ ബസ്സുകള്‍ നിര്‍ത്തി ആളുകളെ കയറ്റുന്നത് മൂലം ഗതാഗത തടസ്സം രൂക്ഷമായി. ഇത് പലപ്പോഴും വാക്കേറ്റത്തിനും കാരണമാകാറുണ്ട്. ഇടുക്കി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ മാര്‍ക്കറ്റ് ഗ്രൗണ്ടി ല്‍ പാര്‍ക്ക് ചെയ്യണമെന്ന തീരുമാനം ലംഘിച്ച് റോഡരുകില്‍തന്നെ ബസ്സുകള്‍ നിര്‍ത്തുന്നു. കഴിഞ്ഞ ദിവസം ഹൈറേഞ്ച് ജങ്ഷനിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റിരുന്നു.  ഗതാഗത സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്ന കാര്യത്തില്‍ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗത  കുറ്റകരമായ അനാസ്ഥയാണെന്ന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വണ്ണപ്പുറം യൂണിറ്റ് വാര്‍ഷിക സമ്മേളനം ആരോപിച്ചു. യൂണിറ്റ് പ്രസിഡന്റ് ജ്യോതിഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റിയംഗം കമല്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി ജി ഷാജി, മേഖല പ്രസിഡന്റ് കെ എം മാണി, സെക്രട്ടറി കെ ഇ യൂനുസ്, ബിനു ഗോപി സംസാരിച്ചു. പുതിയ ഭാരവാഹികള്‍: കെ എം എ അഷ്‌റഫ് (പ്രസിഡന്റ്) സണ്ണി സ്‌റ്റെല്‍സി (സെക്രട്ടറി), ആന്റോ ഡ്രീംസ് (ഖജാഞ്ചി), ബിജു ഡോണി (വൈസ് പ്രസിഡന്റ്), ബിന്‍സ് കളേഴ്‌സ് (ജോയിന്റ് സെക്രട്ടറി),  ജ്യോതിഷ് കുമാര്‍, മാത്യു മാര്‍വെല്‍ (മേഖല കമ്മറ്റി അംഗങ്ങള്‍).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss