|    Jun 23 Fri, 2017 12:05 am
FLASH NEWS
Home   >  Sports  >  Cricket  >  

സര്‍ഫറാസ് ഖാന്‍; പാകിസ്താന്റെ സിംപിള്‍ ക്യാപ്റ്റന്‍

Published : 19th June 2017 | Posted By: ev sports

ലണ്ടന്‍: മഴയില്‍ കുതിര്‍ന്ന് തുടങ്ങി ചരിത്ര ജയത്തിന്റെ  വെയില്‍ പടര്‍ത്തിയ ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് കൊടിയിറങ്ങുമ്പോള്‍ ഏവര്‍ക്കും പറയാനുള്ളത് പാകിസ്താന്‍ എന്ന ക്രിക്കറ്റ് ടീമിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ്. തോല്‍വിയോടെ തുടങ്ങി ആതിഥേയരായ ഇംഗ്ലണ്ടിനെപ്പോലും അട്ടിമറിച്ച് ഫൈനലില്‍ കടന്ന പാകിസ്താന്‍ ചിരവൈരികളായ ഇന്ത്യയെ നാണം കെടുത്തി ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടപ്പോള്‍ വഴിമാറിയത് ചരിത്രം. ചാംപ്യന്‍സ് ട്രോഫിയിലെ കന്നിക്കിരീടം സ്വന്തമാക്കിയ പാകിസ്താന്‍ ടീമില്‍ കൈയ്യടി കൂടുതല്‍ ബൗളിങ് നിരയ്ക്കാണെങ്കിലും മിസ്ബാഹുല്‍ ഹഖിനും ഇന്‍സമാം ഉല്‍ ഹഖിനും സാധിക്കാതെ പോയ വിജയം നേടിയെടുത്ത പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെമികവിന് പകിട്ടേറെയാണ്.സെമിയിലേക്കുള്ള നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ തകര്‍ന്നടിഞ്ഞ പാകിസ്താനെ അര്‍ധ സെഞ്ച്വറിയോടെ ഒറ്റക്ക് ചുമലിലേറ്റി വിജയത്തിലെത്തിച്ച സര്‍ഫറാസിന്റെ മികവിനെ പുകഴ്ത്താന്‍ വാക്കുകള്‍ മതിയാവില്ല. ക്രിക്കറ്റിന്റെ കണക്ക് പുസ്തകത്തില്‍ അഭിമാനത്തോടെ പാകിസ്താന്‍ എഴുതി ചേര്‍ത്ത വിജയത്തില്‍ സര്‍ഫറാസ് അഹമ്മദ് എന്ന പാക് ടീമിന്റെ യുവ നായകന് അഭിമാനിക്കാം. കാരണം പാക് ഇതിഹാസങ്ങള്‍ ശ്രമിച്ചിട്ടും നടക്കാതെ പോയ സ്വപ്‌നമാണ് താങ്കള്‍ നേടിയെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക