|    Oct 20 Fri, 2017 3:41 am
Home   >  News now   >  

സര്‍ദാര്‍ സിങിനും ദേവേന്ദ്ര ജജാരിയയക്കും ഖേല്‍രത്‌ന പുരസ്‌കാരം: പുജാരയ്ക്ക് അര്‍ജുന

Published : 3rd August 2017 | Posted By: ev sports


ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയാ രാജീവ് ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങും പാരാലിംപിക്‌സ് താരം ദേവേന്ദ്ര ജജാരിയയും ഖേല്‍രത്‌നയ്ക്ക് അര്‍ഹരായപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയും വനിതദാ താരം ഹര്‍മന്‍ പ്രീത് കൗറും  അര്‍ജുന അവാര്‍ഡും സ്വന്തമാക്കി. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വന്‍ണം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചത് സര്‍ദാര്‍ സിങായിരുന്നു. പാരാലിംപിക്‌സില്‍ രണ്ട് സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് ജജാരി. രാജസ്ഥാന്‍ സ്വദേശിയായ ജജാരിയ 2004 ഏതന്‍സിലും 2006ല്‍ റിയോയിലുമാണ് സ്വര്‍ണമണിഞ്ഞത്. ജാവലിന്‍ ത്രോയിലാണ് ജജാരിയയുടെ മെഡല്‍ നേട്ടം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക