|    Jan 24 Tue, 2017 6:38 am

സര്‍ദാര്‍ജി ഫലിതങ്ങള്‍ എങ്ങനെ നിയന്ത്രിക്കാം? സിഖുകാരോട് സുപ്രിംകോടതി

Published : 13th July 2016 | Posted By: SMR

Sardarjicartoons1

ന്യൂഡല്‍ഹി: സിഖ് സമുദായം അംഗീകരിക്കാത്തതും എന്നാല്‍, രാജ്യത്തു പലയിടത്തും വ്യാപകമായതുമായ സര്‍ദാര്‍ജി ഫലിതങ്ങളെ (സാന്ത-ബാന്ത തമാശകള്‍) എങ്ങനെ ഇല്ലാതാക്കാമെന്നതിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സിഖ് സമുദായ ഗ്രൂപ്പുകളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
സിഖ് സമുദായാംഗങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം തമാശകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇങ്ങനെ ആവശ്യപ്പെട്ടത്. സര്‍ദാര്‍ജി ഫലിതങ്ങള്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും അതിനാല്‍ ഇവ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും (എസ്ജിപിസി) മറ്റു ചില സിഖ് സംഘടനകളുമാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. ഇത് എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ച് ആറാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ടു സമര്‍പ്പിക്കപ്പെട്ട വിവിധ ഹരജികള്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണു പരിഗണിക്കുന്നത്.
പ്രസ്തുത വിഷയത്തില്‍ കോടതിക്ക് എങ്ങനെയാണ് ഒരു വിലക്ക് നടപ്പില്‍ വരുത്താന്‍ കഴിയുക എന്ന് നേരത്തെ കോടതി പരാതിക്കാരോടു ചോദിച്ചിരുന്നു. എങ്ങനെയാണ് ഒരു പ്രത്യേക തമാശ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നു വിലയിരുത്തുകയെന്നും കോടതി നേരത്തെ ചോദിച്ചിരുന്നു. സിഖ് തമാശകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിഖ് ഗ്രൂപ്പുകള്‍ നേരത്തെ ഓണ്‍ലൈനായും തങ്ങള്‍ക്കു കീഴിലുള്ള സ്‌കൂളുകള്‍ മുഖേനയും കാംപയിന്‍ സംഘടിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 244 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക