|    Oct 17 Tue, 2017 4:57 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കും

Published : 11th May 2016 | Posted By: SMR

തിരുവനന്തപുരം: പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് വിതരണം ജൂണ്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാക്കും. പ്ലസ്‌വണ്‍, പ്ലസ്ടു പൊതുപരീക്ഷകളുടെ സ്‌കോറും നിരന്തരമൂല്യനിര്‍ണയം, പ്രായോഗികപരീക്ഷ എന്നിവയുടെ സ്‌കോറും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്തും.
ഓരോ വിഷയത്തിനും വിദ്യാര്‍ഥിക്ക് ലഭിച്ച സ്‌കോറും ഗ്രേഡും സര്‍ട്ടിഫിക്കറ്റിലുണ്ടാവും. കംപാര്‍ട്ടുമെന്റലായി പരീക്ഷ എഴുതി ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അവര്‍ മുന്‍ പരീക്ഷയില്‍ യോഗ്യത നേടിയ സ്‌കോറുകളും ഇത്തവണ നേടിയ സ്‌കോറുകളും ചേര്‍ത്തുള്ള കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റുകളും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ഒരുക്കിയിട്ടുണ്ട്.
മാര്‍ച്ചിലെ പരീക്ഷയില്‍ ഉന്നതപഠനത്തിന് അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍ നിന്നും സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രത്യേക ഫീസില്ലാതെ കൈപ്പറ്റാം. സര്‍ട്ടിഫിക്കറ്റിന്റെ കൗണ്ടര്‍ ഫോയിലുകള്‍ സ്‌കൂളില്‍ സൂക്ഷിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക