|    Jan 19 Thu, 2017 12:03 pm
FLASH NEWS

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പ്രചോദനം ആര്‍എസ്എസ് ഉപദേശം: മനോഹര്‍ പരീക്കര്‍

Published : 18th October 2016 | Posted By: mi.ptk

manohar parrikar

അഹമ്മദാബാദ്:  പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പ്രചോദനമായത് ആര്‍എസ്എസിന്റെ ഉപദേശങ്ങളാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.നിര്‍മ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ‘നോ ദ ആര്‍മി’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതിരോധമന്ത്രിയായി താന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗമായപ്പോള്‍ തനിക്ക് ഒന്നും അറിയില്ലായിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ മഹാത്മാഗാന്ധിയുടെ ഗ്രാമത്തില്‍ നിന്നുവരുന്ന ഒരു പ്രധാനമന്ത്രിയ്ക്കും ഗോവയില്‍ നിന്നുവരുന്ന പ്രതിരോധമന്ത്രിയായ തനിക്കും പട്ടാള പാരമ്പര്യമൊന്നുമില്ലായിരുന്നല്ലോ എന്ന് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ആര്‍.എസ്.എസ് ശിക്ഷണമാണ് അതിനു സഹായിച്ചത്.’ എന്നായിരുന്നു പരീക്കറിന്റെ പരാമര്‍ശം.
പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യന്‍ സൈന്യം നല്‍കുന്ന തിരിച്ചടിയുടെ പ്രശംസ ബിജെപി സര്‍ക്കാറിനാണെന്ന് പറഞ്ഞ പരീക്കര്‍ ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ ഈ ആക്രമണം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതാണെന്നും അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 268 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക