|    Jan 20 Fri, 2017 7:31 pm
FLASH NEWS

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി എംപി ഫണ്ടില്‍ നിന്ന് 12 ബസുകള്‍

Published : 2nd July 2016 | Posted By: SMR

കൊല്ലം:സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി എംപി ഫണ്ടില്‍ നിന്നും 12 ബസുകള്‍. സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ രാജ്യസഭാംഗമായിരിക്കെ വികസന ഫണ്ടില്‍നിന്നനുവദിച്ച 1.52 കോടി വിനിയോഗിച്ച് വാങ്ങിയ ബസുകള്‍ 12 സ്‌കൂളുകള്‍ക്ക് നല്‍കി. ബസുകളുടെ താക്കോല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കെ എന്‍ ബാലഗോപാല്‍ കൈമാറി. കൊല്ലം ഗവ. ടൗണ്‍ യുപി സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു ചടങ്ങ്. മഞ്ഞ നിറത്തിലുള്ള പുതിയ ബസുകള്‍ നിരയായി സ്‌കൂള്‍ മുറ്റത്തേക്ക് എത്തിയതോടെ കുട്ടികള്‍ ഹര്‍ഷാരവം മുഴക്കി. ബസ് ഏറ്റുവാങ്ങാന്‍ സ്‌കൂളുകളില്‍നിന്ന് പ്രഥമാധ്യാപകരും പിടിഎ ഭാരവാഹികളും അധ്യാപകരും രാവിലെ തന്നെ എത്തി.
ഒരു ബസിനു ശരാശരി 13 ലക്ഷമാണ് വില. സ്‌കൂള്‍ മുറ്റത്തു സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കെ എന്‍ ബാലഗോപാല്‍ ബസിന്റെ താക്കോല്‍ കൈമാറി. തുടര്‍ന്ന് ബസുകളുടെ ആദ്യ യാത്ര ഫഌഗ് ഓഫ്‌ചെയ്തു. ഈ ബസുകളില്‍ അത്യാധുനിക ജിപിഎസ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്ന് ബാലഗോപാല്‍ പറഞ്ഞു. ജിപിഎസ് സഹായത്തോടെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കും ബസ് എവിടെയെത്തിയെന്ന് അറിയാനാവും. ഇത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും. സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു ഘടകം അവര്‍ ഒരുക്കുന്ന യാത്രാ സൗകര്യമാണ്. സ്വകാര്യ സ്‌കൂളുകളേക്കാള്‍ മികച്ച പഠന നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ ജില്ലയിലുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ സ്വന്തമായി ബസ് സൗകര്യം ഗുണപ്രദമാവുമെന്നാണ് പ്രതീക്ഷ.
ജിപിഎസ് സംവിധാനമുള്ള വാഹനങ്ങള്‍ എല്ലാ സ്‌കൂളുകളും മാതൃകയാക്കണം. എംപി ഫണ്ടില്‍നിന്ന് ജില്ലയിലെ 36 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മിച്ചു നല്‍കി. നൂറിലേറെ സ്‌കൂളുകള്‍ക്ക് കംപ്യൂട്ടര്‍ നല്‍കി. സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ നടപ്പാക്കിയ ബാഗ്രഹിത സ്‌കൂള്‍ പദ്ധതി വ്യാപകമാക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. താക്കോല്‍ദാന ചടങ്ങില്‍ ടൌണ്‍ യുപി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജെ ബിജു അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ എസ് അജയകുമാര്‍, കൗണ്‍സിലര്‍ കോകില എസ് കുമാര്‍ പങ്കെടുത്തു. കൊല്ലം ഗവ. ടൌണ്‍ യുപിഎസ്, പട്ടത്താനം ഗവ. എസ്എന്‍ഡിപി യുപിഎസ്, പെരിനാട് പണയില്‍ ഗവ. ഗവ. എച്ച്എസ്, കോയിക്കല്‍ ജിഎച്ച്എസ്എസ്, ചടയമംഗലം മഹാത്മഗാന്ധി എച്ച്എസ്, ചവറ ജിയുപിഎസ്, പരവൂര്‍ ജിഎച്ച്എസ്എസ്, അഞ്ചല്‍ തടിക്കാട് ജിഎല്‍പിഎസ്, ഇരവിപുരം ഗവ. ന്യൂ എല്‍പിഎസ്, മുളവന ജിഎല്‍പിഎസ്, പെരിനാട് ജിഎച്ച്എസ്എസ്, വെസ്റ്റ് കൊല്ലം ജിഎച്ച്എസ്എസ് സ്‌കൂളുകള്‍ക്കാണ് ബസുകള്‍ നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക