|    Jul 23 Mon, 2018 12:10 am
FLASH NEWS

സര്‍ക്കാര്‍ സ്‌കൂളുകളിലെ ശുചിമുറി; പഠന റിപോര്‍ട്ട് തയ്യാറാക്കണമെന്ന് എംപി

Published : 24th September 2017 | Posted By: fsq

 

പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ശുചിമുറി സൗകര്യം സംബന്ധിച്ച് പഠനം നടത്തി റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ എം ബി രാജേഷ് എംപി സര്‍വശിക്ഷ അഭിയാന്‍  ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  എംപിയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ-ഓഡിനേഷന്‍-മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആവശ്യമുള്ള പ്രകാരം സ്‌കൂളുകള്‍ക്ക്് ശുചിമുറി സൗകര്യം പദ്ധതി പ്രകാരം നല്‍കി വരുന്നുണ്ടെങ്കിലും മൊത്തത്തില്‍ ഇതു സംബന്ധിച്ച് പഠനം നടത്തി കുറവുകളുണ്ടോയെന്ന് റിപോ ര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. സാനിറ്ററി നാപ്കിന്‍ നിര്‍മാര്‍ജന മെഷീന്‍ സ്ഥാപിക്കുന്നതും എസ്എസ്എ പദ്ധതി പ്രകാരം ആലോചിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജിയോ ടാഗിന് (ഗ്ലോബല്‍ പൊസിഷനിങ് വഴിയുള്ള പ്രവര്‍ത്തന സമ്പ്രദായം) അനുയോജ്യമായ തരത്തില്‍ സ്ഥിരസമ്പത്തായി പരിഗണിക്കാവുന്ന നിര്‍മാണരീതികള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാലാക്കേണ്ടതുണ്ടെന്നും ജലസ്രോതസ്സുകളുടെ സംരക്ഷണവും നവീകരണവും പദ്ധതി പ്രകാരം ഊര്‍ജിതമാക്കണമെന്നും സമിതി അധ്യക്ഷന്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി ഗ്രാമീണ് സഡക്ക് യോജന പ്രകാരം അട്ടപ്പാടിയിലെ  റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും മേഖലയില്‍ നിലവില്‍ ആവശ്യമുള്ള 13 അങ്കണവാടികളില്‍ മൂന്നെണ്ണത്തിന് ആവശ്യമുള്ള സ്ഥലം ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലോടെ ഊര്‍ജിതമായി കണ്ടെത്താനും  നിര്‍ദേശിച്ചു. പാചകപുരയും സ്റ്റോറേജ് റൂമും ഇല്ലാത്ത ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടിക പഞ്ചായത്ത് തിരിച്ച് സമിതിക്ക്് സമര്‍പ്പിക്കാനും എംപി ഉദ്യോഗസ്ഥര്‍ക്ക്് നിര്‍ദേശം നല്‍കി. അവയുടെ നിര്‍മാണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് എംപി പറഞ്ഞു.   കെ ഡി പ്രസേനന്‍, വി ടി ബല്‍റാം, കലക്ടര്‍ ഡോ. പി സുരേഷ് ബാബു പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss