|    Mar 17 Sat, 2018 12:15 pm

സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് റൂം പദ്ധതി ഈ വര്‍ഷം നടപ്പാക്കും: റോഷി അഗസ്റ്റിന്‍ എംഎല്‍എ

Published : 4th August 2017 | Posted By: fsq

 

ചെറുതോണി: പൊതുവിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഭൗതീക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നും ഗവ.സ്‌കൂളുകളില്‍ സ്മാര്‍ട് ക്ലാസ് റൂമുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുമെന്നും റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു. നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളിന്റെ അഡീഷണല്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ.സ്‌കൂളിന്റെ അഡീഷണല്‍ ബ്ലോക്കിന് ഒരു നില കൂടി നിര്‍മ്മിക്കുന്നതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ കൂടി അനുവദിച്ചു. ഗവണ്‍മെന്റ്  സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനായതിലൂടെ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി  നിരവധി മാതാപിതാക്കള്‍ ഗവണ്‍മെന്റ് -എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളെ അയക്കാന്‍ തയ്യാറായത് പൊതുവിദ്യാഭ്യാസത്തിന്റെ മുഖച്ഛായയിലുണ്ടായ മാറ്റമാണ്. സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലും  ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി ത്രിതല പഞ്ചായത്ത് കൂടുതല്‍ പദ്ധതി വിഹിതം മാറ്റി വെക്കണമെന്നും ജനപ്രതിനിധികളോടും സ്‌കൂള്‍ അധികൃതരോടുമൊപ്പം സ്‌കൂളിന്റെ അഭിവൃദ്ധിയെ കാംക്ഷിക്കുന്ന സംഘടനകളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പൊതുജനങ്ങളും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. യാത്രാസൗകര്യം ഒരുക്കുന്നതിനായി നിയോജക മണ്ഡലത്തിലെ എല്ലാ ഗവ-ഹയര്‍സെക്കന്‍ഡറി-ഹൈസ്‌കൂളുകളില്‍ സ്‌കൂള്‍ ബസ്സ് വാങ്ങുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഷീബാ ജയന്‍ അദ്ധ്യക്ഷതയും  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് പൊതുസമ്മേളനം ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വിഷ്ണു കെ. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവന്‍ തേനിയ്ക്കാക്കുടിയില്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോസ് ഊരക്കാട്ടില്‍, രാജി ചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ രാജശ്വരി രാജന്‍, ബിന്ദു അഭയന്‍, സന്തോഷ്‌കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് റെയ്‌സി ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്റ് യു.ആര്‍ പ്രതാപ്, പികെ മോഹന്‍ദാസ്, സിബി പേന്താനം, മനോഹര്‍ ജോസഫ്, ഷാജി കണ്ടച്ചാലില്‍, അജൂബ് കെ.എസ്, റോബര്‍ട്ട് മനയ്ക്കല്‍, നവാസ് പി.എ, അജു റോബര്‍ട്ട്, റിന്‍സി പി. ജെയിംസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss