|    May 28 Sun, 2017 8:48 pm
FLASH NEWS

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം സംവിധാനം വരുന്നതായി റിപോര്‍ട്ട്

Published : 18th May 2017 | Posted By: fsq

 

ദോഹ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലി നടപ്പാക്കാനൊരുങ്ങുന്നതായി ഗവണ്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ശര്‍ഖ് റിപോര്‍ട്ട് ചെയ്തു. ചില നിശ്ചിത സര്‍ക്കാര്‍ വകുപ്പുകളില്‍ പാര്‍ട്ട് ടൈം ഡ്യൂട്ടി നടപ്പിലാക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണിത്. പാര്‍ട്ട് ടൈം ജോലിക്ക് അനുയോജ്യമായ ഘടകങ്ങളനുസരിച്ചുള്ള സര്‍ക്കാര്‍ വകുപ്പുകളിലാണ് ഇത് നടപ്പാക്കുക.നിലവിലെ ജീവനക്കാരെ പാര്‍ട്ട് ടൈം സംവിധാനത്തിലേക്ക് എങ്ങനെ മാറ്റും, പാര്‍ട്ട് ടൈമിലേക്ക് നിശ്ചയിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ ഗ്രേഡിനെ ഇതെങ്ങിനെയാണ് ബാധിക്കുക, മന്ത്രിസഭ പുറപ്പെടുവിക്കുന്ന ജോലി സമയം, അവധി ദിനങ്ങള്‍ തുടങ്ങിയ കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.പാര്‍ട്ട് ടൈം ജോലിയുടെ സമയ ദൈര്‍ഘ്യമനുസരിച്ചായിരിക്കും ശമ്പളവും ആനുകൂല്യവും നിശ്ചയിക്കുക. നിശ്ചിത സമയത്തിന്റെ പകുതിയോ അല്ലെങ്കില്‍ അര ദിവസമോ പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതിയായിരിക്കും ലഭിക്കുകയെന്ന് കണക്കാക്കുന്നു. 2016ല്‍ പുറപ്പെടുവിച്ച മനുഷ്യ വിഭവ നിയമത്തിലെ 11ാം വകുപ്പനുസരിച്ച് ചില സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മന്ത്രിസഭ നിശ്ചയിച്ച നിബന്ധനകളോടു കൂടി പാര്‍ട്ട് ടൈം സംവിധാനം ഏര്‍പ്പെടുത്താനുള്ള അനുമതി നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day