|    Oct 19 Thu, 2017 4:33 pm
FLASH NEWS
Home   >  Kerala   >  

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് മാറ്റും

Published : 2nd December 2016 | Posted By: mi.ptk

thomas-issac-new

തിരുവനന്തപുരം:സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പൊതുമേഖല ബാങ്കുകളിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് മാറ്റുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളിലേക്കാണ് അക്കൗണ്ടുകള്‍ മാറ്റുക. സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ബിവറേജസ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മാറ്റാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ സഹകരണമേഖല നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാന്‍ ഈ തീരുമാനംകൊണ്ട് കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനും തീരുമാനം ശക്തിപകരുമെന്നാണ് വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക