|    Feb 21 Wed, 2018 1:18 am
FLASH NEWS

സര്‍ക്കാര്‍ സ്ഥലം സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത് വിവാദത്തിലേക്ക്‌

Published : 25th January 2017 | Posted By: fsq

 

കൊണ്ടോട്ടി: കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആവശ്യങ്ങള്‍ക്കായി വര്‍ഷങ്ങള്‍ക്ക് മുമ്പൊരുക്കിയ കിണറും പമ്പ് ഹൗസും നിലനില്‍ക്കുന്ന സ്ഥലത്തേയ്ക്കും പകരം സ്വകാര്യ വ്യക്തയില്‍ നിന്നു ലഭിച്ച സ്ഥലത്ത് നിര്‍മിച്ച കിണറിലേയ്ക്കും വഴിയില്ലെന്ന്് റവന്യൂ അധികൃതരുടെ റിപോര്‍ട്ട്. നിലവില്‍ പഴയ കിണറും പമ്പ് ഹൗസും നില്‍ക്കുന്ന സ്ഥലം സ്വകാര്യ വ്യക്തിക്കു കൈമാറി. പകരം മറ്റൊരു സ്ഥലം സര്‍ക്കാറിന് കൈമാറാനുളള ഒരുക്കത്തിനിടയിലാണു രണ്ടിടങ്ങളിലേയ്്ക്കും നേരായ വഴിയൊരുക്കിയിട്ടില്ലെന്ന് അധികൃതര്‍ കണ്ടെത്തിയത്.ഇതോടെ സ്ഥലം സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത് വിവാദത്തിലായി. കൊണ്ടോട്ടി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 12ല്‍ റി.സര്‍വെ 390/21 ല്‍ ഉള്‍പ്പെട്ട 0.55 സെന്റ് സ്ഥലവും ഇവിടേയ്ക്കുളള വഴിയായി ഉപയോഗിച്ച റി.സര്‍വെ 390/6ല്‍ ഉള്‍പ്പെട്ട 0.55 സെന്റ് സ്ഥലവും അടക്കം 1.07 സെന്റ്് ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് കൈമാറ്റം ചെയ്യുന്നത്.ഇതിനു പകരമായി സ്വകാര്യ വ്യക്തിയില്‍ നിന്നു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള 1.53 സെന്റ് സ്ഥലമാണ് ലഭിക്കുക. ഈ ഭൂമിയില്‍ കിണര്‍ നിര്‍മിച്ചുനല്‍കണമെന്നുമാണു ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ കുഴിച്ച കിണറിലേയ്്ക്കും ഇതുവരെ വഴി ഒരുക്കിയിട്ടില്ലെന്നു കൊണ്ടോട്ടി തഹസില്‍ദാര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപേപ്പാര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളോളം ആശുപത്രിയുടെ ആവശ്യത്തിനായി ഉപയോഗിച്ച കിണര്‍ നിലനില്‍ക്കുന്ന സ്ഥലത്തേയ്ക്ക് പ്രവേശിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടില്ല.മുന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനപ്രകാരമാണ് സ്ഥലം കൈമാറ്റത്തിനായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. ആരോഗ്യവകുപ്പിനു വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ കൈയിലുളള ഭൂമിയിലാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കിണറും പമ്പ് ഹൗസും നിലനില്‍ക്കുന്നത്. ഈ കിണറും പമ്പ് ഹൗസും നിലനിര്‍ത്തി ഭൂമി പതിവ് ചട്ടപ്രകാരം മാത്രമേ സ്വകാര്യ വ്യക്തിക്ക് കൈമാറാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ സര്‍ക്കാറിന് നഷ്ടമില്ലെന്നും നിലവിലുളള കിണര്‍, പമ്പ് ഹൗസ്, കിണറിലേയ്ക്കുളള വഴി എന്നിവ നഷ്ടപ്പെടാതെ ബ്ലോക്ക് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി കൈമാറുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍, കിണറും പമ്പ് ഹൗസും നിലനില്‍ക്കുന്ന സ്ഥലത്തേയ്്ക്കും പകരം ലഭിച്ച സ്ഥലത്ത് നിര്‍മിച്ച കിണറിലേയ്്ക്കും നിലവില്‍ വഴി ഇല്ലെന്നാണ് തഹസില്‍ദാറുടെ റിപോര്‍ട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss