|    Feb 19 Mon, 2018 5:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കുന്നു : രമേശ് ചെന്നിത്തല

Published : 17th May 2017 | Posted By: fsq

 

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ സഹകരണ മേഖലയിലെ സമ്പത്ത് വരുതിയിലാക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ ജനാധിപത്യവേദി സംഘടിപ്പിച്ച സഹകാരികളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പാളയം ആശാന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച സഹകാരികളുടെ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സമ്മേളനത്തിന് സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എം എം ഹസ്സന്‍, ഉമ്മന്‍ചാണ്ടി,  ഡോ. എം കെ മുനീര്‍, അനൂപ് ജേക്കബ് എംഎല്‍എ, വി എസ് ശിവകുമാര്‍ എംഎല്‍എ, എം വിന്‍സെന്റ് എംഎല്‍എ, സുരേന്ദ്രന്‍പിള്ള, നെയ്യാറ്റിന്‍കര സനല്‍, ഇ ഷംസുദ്ദീന്‍, കെ പി ബേബി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss