|    Mar 31 Fri, 2017 12:18 am
FLASH NEWS

സര്‍ക്കാര്‍ സര്‍വീസില്‍ വിധവകള്‍ക്ക് പ്രായപരിധി ഇളവ്

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ അപേക്ഷിക്കുന്നതിന് വിധവകള്‍ക്ക് അഞ്ച്‌വര്‍ഷത്തെ പ്രായപരിധി ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. വിധവകള്‍ക്ക് നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ സമീപനം സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചെരുപ്പൂരില്‍ മാനസികരോഗിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി വി ടി ബെല്‍റാമിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് ഫലപ്രദമായ നടപടി സ്വീകരിച്ചുവരുകയാണ്. സംഭവത്തില്‍ ആകെ 11 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. ഇതുവരെ ഏഴു പ്രതികളെ പിടികൂടി റിമാന്‍ഡ് ചെയ്തു. രണ്ടുപേര്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യംതേടിയിട്ടുണ്ട്. ചാലിശ്ശേരി പോലിസ് സ്ത്രീയുടെ വീട്ടില്‍ച്ചെന്നാണ് മൊഴി രേഖപ്പെടുത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day