|    Mar 25 Sat, 2017 9:20 pm
FLASH NEWS

‘സര്‍ക്കാര്‍ സമാധാനത്തിന് ശ്രമിച്ചില്ലെങ്കില്‍ പ്രക്ഷോഭം’

Published : 30th August 2016 | Posted By: SMR

കോഴിക്കോട്: ഭരണത്തിനൊപ്പം അക്രമവും നടത്താനാണ് സിപിഎമ്മിന്റെ പദ്ധതിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഭരണവും അക്രമവും ഒരുമിച്ചു പോവില്ലെന്ന് മനസ്സിലാക്കണം. സമാധാനത്തിന് സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കേണ്ടി വരും. അക്രമങ്ങളിലൂടെ ലീഗിനെ ഇല്ലാതാക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാദാപുരം മേഖലയില്‍ അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ലീഗ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുകളില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ചെറുത്തു തോല്‍പിക്കും. സിപിഎമ്മിന് പ്രാദേശികമായി അണികളെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇടതുപക്ഷത്തെ പോലെ ആദ്യം മുതല്‍ അവസാനം വരെ സമരം ചെയ്യുകയല്ല യുഡിഎഫ് നയം. എന്നാല്‍, സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ എന്തു ചെയ്തുവെന്ന് പരിശോധിക്കും.
യുഡിഎഫില്‍ നിന്നും ഒരു കക്ഷി വിട്ടുപോയെങ്കിലും ജനാധിപത്യത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ മുന്നണി ശക്തമാണ്. ബിജെപിയുടെ മുന്നണി ഇപ്പോഴുണ്ടെന്ന് പറയാന്‍ കഴിയില്ല. കത്തിച്ചപ്പഴേ ഫ്യൂസ് പോയ മുന്നണിയാണ് അവരുടേതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് സിഎച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ യൂത്ത്‌ലീഗ് പ്രസിഡണ്ട് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി എം സാദിഖലി മുഖ്യപ്രഭാഷണം നടത്തി.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക