|    Mar 23 Thu, 2017 5:45 pm
FLASH NEWS

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഹൈടെക് ആക്കാന്‍ എന്റെ പള്ളിക്കൂടം പദ്ധതി

Published : 10th October 2016 | Posted By: SMR

മുഹമ്മ: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഹൈടെക് ആക്കാന്‍ എന്റെ പള്ളിക്കൂടം പദ്ധതിയുമായി പൂര്‍വ്വ വിദ്യാര്‍ഥികള്‍. എസ് എ ല്‍ പുരം ജിഎസ്എംഎം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 97-98 ബാച്ചില്‍ പഠിച്ചിരുന്നവരുടെ സംഘടനയായ അക്ഷരമുറ്റമാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് മാതൃകയായത്.
ഒരു ക്ലാസ് മുറി ഹൈടെക് ആക്കുന്നതിനുള്ള ഭൗതിക സൗകര്യമൊരുക്കാന്‍ ഇവര്‍ 40,000 രൂപ നല്‍കി. ആലപ്പുഴ നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍-എയ്ഡഡ് വിഭാഗത്തില്‍പെട്ട 18 സ്‌കൂളുകളാണ് മന്ത്രി ടി എം തോമസ് ഐസക് മുന്‍കൈയെടുത്ത് ഹൈടെക് ആക്കുന്നത്. ഭൗതിക സൗകര്യം അതത് സ്‌കൂള്‍ ഒരുക്കി കഴിഞ്ഞാല്‍ മറ്റ് സംവിധാനം സര്‍ക്കാര്‍ നല്‍കും. എസ് എല്‍ പുരം സ്‌കൂളില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറികളിലായി 15 ക്ലാസ് മുറികളാണ് ഹൈടെക് ആക്കുന്നത്. ഹൈസ്‌കൂളിലെ 9 ക്ലാസ് മുറികള്‍ക്ക് ഭൗതിക സൗകര്യമൊരുക്കാന്‍ 5 ലക്ഷം രൂപ വേണ്ടിവരും. പൂര്‍വ്വ വിദ്യാര്‍ഥികള്‍,അധ്യാപകര്‍,വിദ്യാര്‍ഥികള്‍,പൂര്‍വ്വ അധ്യാപകര്‍,അഭ്യുദയ കാംഷികള്‍ എന്നിവരില്‍ നിന്നാണ് തുക സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
മന്ത്രി ടി എം തോമസ് ഐസക് ഫണ്ട് ഏറ്റുവാങ്ങി. ഇതിനകം രണ്ടര ലക്ഷം രൂപ സ്‌കൂള്‍ സമാഹരിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ എസ് എല്‍ പുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്തര്‍ ദേശീയ നിലവാരത്തിലുയര്‍ത്തുമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്ത് 40000 ക്ലാസ് മുറികള്‍ ജൂണോടെ ഡിജിറ്റലാവും.  കേരളത്തെ കേരളമാക്കിയത് പൊതുവിദ്യാഭ്യാസമാണെന്നും മന്ത്രി പറഞ്ഞു.
പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ ഭാരവാഹികളായ ഇ എസ് സോജു,രൂപേഷ് എന്നിവര്‍ ചേര്‍ന്ന് ഹൈടെക് വിദ്യാലയ ഫണ്ടും പൂര്‍വ്വ വിദ്യാര്‍ഥിയും പ്രവാസിയുമായ പ്രേംകുമാര്‍ നല്‍കിയ 50,000 രൂപ അച്ഛന്‍ ചന്ദ്രശേഖര കുറുപ്പും  മന്ത്രിയ്ക്ക് കൈമാറി. അഡ്വ:ഡി പ്രിയേഷ്‌കുമാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി അശോകന്‍,യു സുരേഷ്‌കുമാര്‍,ബിന്ദു ഉദയകുമാര്‍,ബി പി ഒ എം എന്‍ ഹരികുമാര്‍,ഡി ശ്രീകുമാര്‍,ആര്‍ അര്‍ജുനന്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് റാണിതോമസ് സ്വാഗതവും പ്രിന്‍സിപ്പല്‍  സുലത ദേവി നന്ദിയും പറഞ്ഞു.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക