|    Jul 21 Sat, 2018 1:31 pm
FLASH NEWS
Home   >  National   >  

സര്‍ക്കാര്‍ വക സാരി വിതരണം ഒടുവില്‍ കൂട്ടത്തല്ലായി

Published : 18th September 2017 | Posted By: shadina sdna


തെലങ്കാന: തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച സൗജന്യ സാരി വിതരണത്തിനൊടുവില്‍ കൂട്ടത്തല്ലായി. ദസറ ആഘോഷവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ പാവപ്പെട്ട സ്ത്രീകള്‍ക്കായി സാരി വിതരണം സംഘടിപ്പിച്ചത്. ഭരണ കക്ഷിയായ ടിആര്‍എസ് നേതാക്കളാണ് സാരി വിതരണം ചെയ്തത്. സാരി കിട്ടാത്തതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പോലിസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ത്രീകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയ ചാനലിലടക്കം വന്‍ വാര്‍ത്തയായി. വിതരണം ചെയ്ത സാരികള്‍ക്ക് ഗുണമേന്മയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം സ്ത്രീകള്‍ സര്‍ക്കാരിനെതിരെയും പ്രതിഷേധമുയര്‍ത്തി. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടി അലങ്കോലമാക്കിയതെന്ന് ടിആര്‍എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss