|    Dec 12 Tue, 2017 4:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കും

Published : 16th September 2016 | Posted By: SMR

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഉടനെ പുനപ്പരിശോധനാ ഹരജി നല്‍കും. ഏറ്റവും പ്രഗല്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം സൗമ്യയുടെ കുടുംബത്തിനു നീതി ലഭ്യമാക്കാനായി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മനസ്സാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതാണ് സുപ്രിംകോടതി വിധി. വിചാരണക്കോടതിയും ഹൈക്കോടതിയും കേസിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് വിധി പറഞ്ഞത്. എന്നാല്‍, തെളിവായി അംഗീകരിക്കപ്പെട്ട കാര്യങ്ങളെ അവിശ്വസിക്കും വിധമുള്ളതാണ് സുപ്രിംകോടതിയുടെ വിധി.
നീതി ഉറപ്പാക്കാന്‍ പുനപ്പരിശോധനാ ഹരജി നല്‍കും. സൗമ്യയുടെ അമ്മയെ സാന്ത്വനിപ്പിക്കാനും ശ്രമം നടത്തും.  സ്ത്രീകള്‍ക്ക് ഭീഷണി ഉയര്‍ത്തുംവിധം ഗോവിന്ദച്ചാമിമാര്‍ വിഹരിക്കുന്നതിനു നിയമത്തിന്റെ സാങ്കേതിക പഴുതുകള്‍ ദുരുപയോഗിക്കപ്പെട്ടുകൂടാ. ഇക്കാര്യം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക