|    Jul 23 Sun, 2017 6:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതില്‍ വീഴ്ച

Published : 15th October 2016 | Posted By: SMR

മൂവാറ്റുപുഴ: സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ചു സമര്‍പ്പിച്ച ഹരജിയില്‍ വിശദമായ ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനിയുടെ കൈവശം ഭൂമിയുണ്ടോയെന്നു വ്യക്തമാക്കുന്ന രേഖകളുണ്ടോ, 1955ല്‍ കമ്പനിയുടെ കൈവശം ഈ സ്ഥലം ഉണ്ടായിരുന്നോ,  സ്ഥലത്തുനിന്നു തടി വെട്ടിമാറ്റിയിട്ടുണ്ടോ, ഇതിന് ഉദ്യോഗസ്ഥ ഒത്താശ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ ഡിസംബര്‍ 28നുള്ളില്‍ റിപോര്‍ട്ട് നല്‍കാനാണ് ഇടുക്കി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയോട് ഉത്തരവിട്ടിരിക്കുന്നത്. ഈ റിപോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ഹരജി സംബന്ധിച്ച് തുടര്‍നടപടിയുണ്ടാവുക. ഇടുക്കി പെരുവന്താനത്തു സര്‍ക്കാര്‍ വാങ്ങിയ ആറായിരം ഏക്കര്‍  സംരക്ഷിക്കാന്‍ ബാധ്യസ്ഥരായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത, മുന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ എം ജി രാജമാണിക്യം, മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എന്‍ പത്മകുമാര്‍, മുന്‍ ഇടുക്കി ജില്ലാ കലക്ടര്‍, മുന്‍ പീരുമേട് തഹസീല്‍ദാര്‍, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ കമ്പനി ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആര്‍ ശിവരാമകൃഷ്ണ ശര്‍മ, കമ്പനി ചെയര്‍മാന്‍ രാമകൃഷ്ണ ശര്‍മ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കെപിസിസി വിചാര്‍ വിഭാഗം പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ദിലീപ് മാത്യു ഹര്‍ജി സമര്‍പ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക