|    Jun 22 Fri, 2018 11:27 am
FLASH NEWS

സര്‍ക്കാര്‍ ഭൂമി കൈയേറാനുള്ള നീക്കം റവന്യൂസംഘം പൊളിച്ചു

Published : 14th May 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: അവധി ദിവസത്തിന്റെ  മറവില്‍ സര്‍ക്കാര്‍ ഭൂമി കൈയേറാനുള്ള ശ്രമം റവന്യൂ സംഘം അനുവദിച്ചില്ല.വിനോദ സഞ്ചാര കേന്ദ്രമായ സത്രത്തിലെ മൊട്ടക്കുന്നിന് സമീപത്തെ റവന്യൂ ഭൂമി കൈയേറി ഷെഡ് നിര്‍മ്മിക്കാനുള്ള ശ്രമമാണ് റവന്യൂ സംഘം തടഞ്ഞത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. പീരുമേട് തഹസില്‍ദാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൈയേറ്റ ശ്രമം കണ്ടെത്തിയത്. അഡീഷണല്‍ തഹസില്‍ദാരും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തുന്നതിനിടയില്‍ ഷെഡ് നിര്‍മ്മിച്ചു കൊണ്ടിരുന്ന സംഘം ഓടി രക്ഷപ്പെട്ടു. രണ്ടാംശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധിയായതിനാല്‍ അതിന്റെ മറവിലാണ് ഭൂമി കൈയ്യേറാന്‍ ശ്രമമുണ്ടായത്.വെള്ളിയാഴ്ച്ച രാത്രി തന്നെ ഷെഡ് നിര്‍മ്മിക്കുന്നതിനുള്ള കയര്‍, ഷീറ്റ്, തുടങ്ങിയ സാധന സാമഗ്രികള്‍ ഇവിടെ എത്തിച്ചിരുന്നു. പ്രദേശവാസികളുടെ  സഹായമില്ലാതെ ഷെഡ് നിര്‍മ്മാണ സാധനങ്ങള്‍ ഇവിടെ എത്തിക്കാനുളള സാധ്യതയില്ല. മഞ്ചുമല വില്ലേജിന്റെ പരിധിയിലുളള പ്രദേശമാണ്. സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ കേന്ദ്രീകരിച്ച് കൈയേറ്റം നടക്കുന്നതായ വിവരം ലഭിച്ചതിനെ  ഇത്തരത്തിലെ  കൈയ്യേറ്റങ്ങള്‍ പിടികൂടുന്നതിനു വേണ്ടി ഒരു ടീമിനെ രൂപീകരിച്ചതായി തഹസില്‍ദാര്‍ പറഞ്ഞു. മേല്‍നോട്ട ചുമതല അഡീഷണല്‍ തഹസില്‍ദാര്‍ക്കായിരിക്കും. സംഭവത്തെ കുറിച്ച് രഹസ്യന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss