|    Nov 17 Sat, 2018 9:14 pm
FLASH NEWS

സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു; മൂന്ന് ഏക്കര്‍ വീണ്ടെടുത്തു

Published : 4th August 2018 | Posted By: kasim kzm

കഞ്ഞിക്കുഴി: വണ്ണപ്പുറം-ചേലച്ചുവട് റോഡില്‍ തട്ടേക്കല്ല് ഭാഗത്ത് മൂന്ന് ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ചു. ഇടുക്കി ആര്‍.ഡി.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കഞ്ഞിക്കുഴി വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലായിരുന്നു നടപടി. തൊടുപുഴ മുതലക്കോടം സ്വദേശി ചിറ്റടിമാലില്‍ മോഹനന്റെ നേതൃത്വത്തിലാണ് വ്യാജ സര്‍വേ കല്ലുകള്‍ സ്ഥാപിച്ച് ഭൂമി കൈവശപ്പെടുത്തിയത്.
ഈ കല്ലുകള്‍ വില്ലേജോഫിസറുടെ നേതൃത്വത്തില്‍ നീക്കം ചെയ്ത് ഭൂമി സര്‍ക്കാര്‍ അധീനതയിലെടുത്തു. കഞ്ഞിക്കുഴി വില്ലേജ് ഓഫിസര്‍ സജി മാത്യു, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ ആര്‍ ധീരജ് എന്നിവരും മറ്റ് വില്ലേജ് ജീവനക്കാരും ഒഴിപ്പിക്കലിന് നേതൃത്വം നല്‍കി.
കേരള ഭൂ സംരക്ഷണ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അനധികൃത കൈയേറ്റം നടത്തിയ ആള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തതായും നടപടികള്‍ തുടരുമെന്നും ആര്‍. ഡി.ഒ എം പി വിനോദ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss