|    Mar 30 Thu, 2017 4:28 pm
FLASH NEWS

സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് ഉമര്‍ അബ്ദുല്ലയുടെ ഭാര്യയോട് കോടതി

Published : 20th August 2016 | Posted By: SMR

ന്യൂഡല്‍ഹി: 1999 മുതല്‍ താമസിക്കുന്ന ഡല്‍ഹിയിലെ സര്‍ക്കാര്‍വസതി ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ അകന്നുകഴിയുന്ന ഭാര്യ പായല്‍ അബ്ദുല്ലയോട് ആവശ്യപ്പെട്ടു. രണ്ടു പുത്രന്‍മാരോടൊത്ത് അക്ബര്‍ റോഡിലെ ബംഗ്ലാവില്‍ കഴിയുന്ന അവര്‍ വസതി ഒഴിയണമെങ്കില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് വിശദമായ ഉത്തരവിറക്കുമെന്ന് കോടതി അറിയിച്ചു.
ഡല്‍ഹിയില്‍ താമസിക്കുന്ന കാലയളവില്‍ ഇവര്‍ക്ക് നല്‍കുന്ന സുരക്ഷാസംവിധാനം തുടരുമെന്നും കോടതി പറഞ്ഞു. ജീവനു ഭീഷണിയുണ്ടെന്നും സുരക്ഷ  മുന്‍നിര്‍ത്തി ബദല്‍ താമസസൗകര്യം ഏര്‍പ്പെടുത്താതെ സര്‍ക്കാര്‍ വസതിയില്‍നിന്ന് ഒഴിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് പായല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. സുരക്ഷയുടെ പേരില്‍ വസതി ഒഴിയാതിരിക്കുന്നതിനെ കേന്ദ്രം എതിര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day