|    Jan 19 Thu, 2017 2:19 pm
FLASH NEWS

സര്‍ക്കാര്‍ ഫണ്ടില്‍ നിന്നുള്ള ചികില്‍സ: ജനറിക് മരുന്ന് ഉപയോഗിക്കണം-മന്ത്രി

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കുന്ന ചികില്‍സയ്ക്ക് ജനറിക് മരുന്നുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. ആര്‍എസ്ബിവൈ മുതലായ സര്‍ക്കാര്‍ സ്‌കീമുകളില്‍ ചികില്‍സ തേടുന്ന രോഗികള്‍ക്ക് പുറത്തുനിന്നു മരുന്നു വാങ്ങേണ്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നിര്‍ദേശം.
ബ്രാന്‍ഡഡ് മരുന്നുകള്‍ വാങ്ങിക്കേണ്ടി വന്നാല്‍ അത് ആശുപത്രി സൂപ്രണ്ട് ചെയര്‍മാനായുള്ള വിദഗ്ധ സമിതിയുടെ അനുവാദത്തോടെ മാത്രമേ ആകാവൂ. എംആര്‍ഐ, സിടി സ്‌കാന്‍ മുതലായ രോഗനിര്‍ണയ പ്രകിയകള്‍ കഴിവതും ആശുപത്രിക്കുള്ളില്‍ തന്നെ നടത്തണമെന്നുംമന്ത്രി നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക