|    May 30 Tue, 2017 2:31 am
FLASH NEWS

സര്‍ക്കാര്‍ പ്രതികാര മൂര്‍ത്തിയാവില്ല: പിണറായി

Published : 5th June 2016 | Posted By: SMR

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ ആരുടെയും പ്രതികാരമൂര്‍ത്തിയാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, പഴയകാല ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവന്നാല്‍ അതിന് എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റക്കാരാക്കേണ്ട. നിയമം നിയമത്തിന്റെ വഴിക്കു തന്നെ പോവും. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. അത് പ്രതികാരമായി കാണേണ്ടതില്ല. പോലിസിനെ കെട്ടിയിടില്ല. പൂര്‍ണസ്വാതന്ത്ര്യം നല്‍കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുകയെന്നത് ബാധ്യതയാണ്. ഡാം സുരക്ഷിതമാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day