|    Mar 23 Thu, 2017 3:49 pm
FLASH NEWS

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തല്‍ ഒഴിവാക്കണം: ജി സുധാകരന്‍

Published : 29th August 2016 | Posted By: SMR

ആലപ്പുഴ: സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലെ ചടങ്ങുകളിലും നിലവിളക്കു കൊളുത്തുന്നതും ദൈവത്തെ വര്‍ണിച്ചു കൊണ്ടുള്ള പ്രാര്‍ഥനയും ഒഴിവാക്കണമെന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
നമുക്ക് ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി വാര്‍ഷികത്തിന്റെ ഭാഗമായി മുതുകുളത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ ഉദ്ഘാടനത്തിനു നിലവിളക്ക് തെളിയിക്കേണ്ട ആവശ്യമില്ല.
അത് ഭരണഘടനാപരമല്ല. നിലവിളക്കു കൊളുത്താന്‍ ആരെയും നിര്‍ബന്ധിക്കേണ്ട കാര്യമില്ല. ആവശ്യമുള്ളവര്‍ വിളക്ക് തെളിയിക്കുന്നതിനെ എതിര്‍ക്കേണ്ടതുമില്ല. നിലവിളക്ക് തെളിയിക്കാത്തതിന്റെ പേരില്‍ ഒരു മുന്‍മന്ത്രിയെ ആരോപണങ്ങളിലൂടെ വളഞ്ഞിട്ടാക്രമിച്ച നടപടി ശരിയല്ല.
സര്‍ക്കാര്‍ പരിപാടി മതപരിപാടിയാക്കി മാറ്റേണ്ടതില്ല. പൊതുപരിപാടികളില്‍ ദേശഭക്തി ഗാനം ആലപിക്കാം. ഹിന്ദു പുരോഹിതന്‍മാര്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കണം. ഇതിനെതിരേ ചോദ്യം ചെയ്യാത്താവരുടെ സംസ്‌കാരം ബ്രാഹ്മണ മേധാവിത്വത്തിന് ഇപ്പോഴും ചൂട്ടുകറ്റ പിടിക്കുന്നവരാണ്.
ജാതി എഴുതുകയോ പറയുകയോ ചെയ്യുന്നത് നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് സംവരണ കാര്യത്തില്‍ മാത്രമാവണം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പോലും ജാതി എഴുതരുത്.
മരണശേഷം മൃതദേഹം അധിക സമയം വച്ചു കൊണ്ടിരിക്കുന്നത് പരേതനോടു ചെയ്യുന്ന അനീതിയാണെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

(Visited 41 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക