|    Jan 22 Sun, 2017 7:08 am
FLASH NEWS

സര്‍ക്കാര്‍ നീക്കം സാഹസത്തിന്: എന്‍സിഎച്ച്ആര്‍ഒ

Published : 19th August 2016 | Posted By: SMR

തിരുവനന്തപുരം: കശ്മീര്‍ പ്രശ്‌നത്തില്‍ അപകടകരമായ സാഹസത്തിനാണു മോദി സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച കശ്മീര്‍ സെമിനാറില്‍ സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
രണ്ടുവര്‍ഷമായിട്ടും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത സര്‍ക്കാര്‍ രാജ്യം ഭരിക്കുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള മാര്‍ഗമായി കശ്മീരിനെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അഭിപ്രായപ്പെട്ടു. അപകടകരമായ സാഹസത്തെ തുറന്നുകാട്ടാന്‍ ഇന്ത്യയിലെ മനുഷ്യാവകാശപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും തയ്യാറാവണമെന്നും ബിആര്‍പി ഭാസ്‌കര്‍ പറഞ്ഞു. കശ്മീരില്‍ രാഷ്ട്രീയവും മനുഷ്യാവകാശപരവുമായ പ്രശ്‌നപരിഹാരത്തിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച എന്‍സിഎച്ച്ആര്‍ഒ ദേശീയ ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സ് അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും മാര്‍ക്‌സ് ആവശ്യപ്പെട്ടു.
കശ്മീര്‍ കത്തുമ്പോഴും നിശ്ശബ്ദരായിരിക്കുന്ന മലയാളികളുടെ നിലപാട് ഭയപ്പെടുത്തുന്നതാണെന്നു പ്രമുഖ എഴുത്തുകാരി ഡോ. ജെ ദേവിക പറഞ്ഞു. മലയാളിക്ക് രാഷ്ട്രീയ ഭാവന ഇല്ലാത്തതിന്റെ തെളിവാണിതെന്നും ജെ ദേവിക പറഞ്ഞു.
എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റെനി ഐലിന്‍, ഡോ. വര്‍ഷ ബഷീര്‍, രൂപേഷ് കുമാര്‍, അഡ്വ. എസ് ഷാനവാസ്, അബ്ദുല്‍ സത്താര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക