|    Dec 18 Mon, 2017 2:26 pm
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ നിലപാട് വിവേചനം: അഡ്വ. എ ജയശങ്കര്‍

Published : 26th October 2016 | Posted By: SMR

jayashankar

കൊച്ചി: തേജസ് പത്രത്തിന് മാത്രം പരസ്യം നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് വിവേചനമാണെന്നും രാഷ്ട്രീയ നിരീക്ഷന്‍ അഡ്വ. എ ജയശങ്കര്‍. രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ പരസ്യം നിഷേധിക്കലല്ല അതിനുള്ള പോംവഴി.
തേജസ് തുടങ്ങിയതുമുതല്‍ ഞാന്‍ ഈ പത്രത്തിന്റെ സ്ഥിരം വായനക്കാരനാണ്. രാജ്യത്തിന്റെ അഖണ്ഡതയെയോ പരമാധികാരത്തെയോ ചോദ്യം ചെയ്യുന്ന വിധത്തില്‍ വാര്‍ത്തകളോ ലേഖനങ്ങളോ വന്നതായി തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല ഇക്കാര്യങ്ങളില്‍ വളരെ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തി വാര്‍ത്ത നല്‍കുന്ന പത്രമാണ് തേജസ്.
മറ്റു പല പത്രങ്ങളിലും പലപ്പോഴും സമുദായ സ്പര്‍ധ വളര്‍ത്തുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ വരുമ്പോഴും തേജസ് അത്തരത്തില്‍ ഒരു വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നു തന്നെയാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളത്.
ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ജന്മഭൂമിക്കും ജമാത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള മാധ്യമം പത്രത്തിനുംവരെ സര്‍ക്കാര്‍ പരസ്യം നല്‍കുമ്പോള്‍ തേജസിനെ മാറ്റി നിര്‍ത്തുന്നതിന്റെ അര്‍ഥം തനിക്ക് മനസ്സിലാവുന്നില്ല.
സര്‍ക്കാര്‍ പരസ്യം പത്രങ്ങള്‍ക്കുള്ള അവകാശം പോലെയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തേജസിനു മാത്രമായി സര്‍ക്കാര്‍ പരസ്യം നിഷേധിക്കുന്നത് തെറ്റായ നിലപാടാണെന്നും അഡ്വ. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

More News…

വസ്തുതകള്‍ മുഖ്യമന്ത്രി വ്യക്തമാക്കണം: ജെ ദേവിക

പരസ്യ നിഷേധത്തിന് നിരത്തിയ കാരണങ്ങള്‍ ബാലിശം

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss