|    Dec 12 Tue, 2017 11:53 am
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ നിലപാട് ന്യൂനപക്ഷങ്ങ ളോടുള്ള യുദ്ധ പ്രഖ്യാപനം: കെസിബിസി

Published : 23rd August 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവും സ്വകാര്യ മാനേജുമെന്റുകളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2006ലെ വി എസ് അച്യുതാന്ദന്‍ സര്‍ക്കാരും അന്നത്തെ വിദ്യാഭ്യാസമന്ത്രി എം എ ബേബിയും സ്വാശ്രയ മാനേജുമെന്റുകളോട് സ്വീകരിച്ച നയങ്ങളുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് നീണ്ടു നിന്ന ജനകീയസമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും കാരണമായതും സര്‍ക്കാര്‍ നിലപാടുകള്‍ പാടേ തകര്‍ന്നടിഞ്ഞതും ആരും വിസ്മരിക്കരുത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വകാര്യ മാനേജുമെന്റുകളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും.
ന്യൂനപക്ഷ സമൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ മാനേജുമെന്റുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് എതിരാണ് ഈ സര്‍ക്കാരെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിക്കുകയാണ്.
.സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ക്രിസ്ത്യന്‍ മാനേജുമെന്റുകളും തമ്മില്‍ മൂന്നു വര്‍ഷത്തെ കാലാവധിയുള്ള കരാര്‍ നിലവിലുണ്ട്. ഈ കരാറില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്‍മാറുന്നതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം.
ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകളിലും കരാറുകളിലും ഏര്‍പ്പെടുന്നതുപോലും പുനരാലോചനയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു.  സര്‍ക്കാര്‍ നിലപാട് ഇടതുപക്ഷമുന്നണിയുടെ നയമാണോ എന്ന് ഘടകകക്ഷികള്‍ വ്യക്തമാക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക