|    Jul 23 Mon, 2018 11:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം

Published : 26th September 2017 | Posted By: fsq

 

കോഴിക്കോട്: ആയുര്‍വേദ ഡോക്ടറായ ശ്വേത ഹരിദാസന്‍ എന്ന യുവതി ആര്‍എസ്എസ് കേന്ദ്രത്തില്‍ ഏറ്റുവാങ്ങിയ പീഡനത്തിനു നേരെ സംസ്ഥാന സര്‍ക്കാരും പോലിസും പുലര്‍ത്തുന്ന നിസ്സംഗ സമീപനം വിവാദത്തി ല്‍. ഡോ. ഹാദിയയുടെ വിഷയത്തിലും ആതിരയുടെ കേസിലും സംഘപരിവാര അനുകൂല നിലപാട് സ്വീകരിച്ച് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സംസ്ഥാന പോലിസും ആഭ്യന്തരവകുപ്പും ഡോക്ടര്‍ തന്നെയായ മറ്റൊരു യുവതി പീഡനമേറ്റുവാങ്ങിയ അനുഭവം സ്വയം വെളിപ്പെടുത്തിയിട്ടും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തതാണ് പ്രതിഷേധത്തിനു കാരണം. ഇത്രമേല്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പോലിസ് ഇടപെടാന്‍ തയ്യാറായത്. മൂന്നു ദിവസമായിട്ടും കേന്ദ്രത്തിനെതിരേ അന്വേഷണത്തിനു പോലിസ് തയ്യാറായില്ല. സ്വന്തം ഇഷ്ടപ്രകാരം മതംമാറ്റത്തിനോ മിശ്രവിവാഹത്തിനോ തയ്യാറാവുന്ന പെ ണ്‍കുട്ടികള്‍ക്കും വ്യക്തമായി പഠിച്ചു മതംമാറി വരുന്ന പെ ണ്‍കുട്ടികള്‍ക്കും ഇടതുപക്ഷം ഭരിക്കുന്ന നേരിടേണ്ടിവരുന്ന കൊടിയ പീഡനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായക്കു കളങ്കമായി മാറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തരം വിഷയങ്ങളില്‍ പുലര്‍ത്തുന്ന സംഘപരിവാര അനുകൂല നിലപാടുകളും മതേതര വിശ്വാസികളെ അമ്പരപ്പിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss