|    Oct 17 Tue, 2017 1:25 pm
Home   >  Todays Paper  >  Page 1  >  

സര്‍ക്കാര്‍ നിര്‍ദേശം തള്ളി; കശ്മീരില്‍ ലോഹ ഉണ്ട ഉപയോഗിക്കും

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ ലോഹ ഉണ്ടകള്‍ ഉപയോഗിക്കരുതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം തള്ളി സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍. സംഘര്‍ഷമേഖലയില്‍ ലോഹ ഉണ്ടകളുടെ ഉപയോഗം നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗപ്രസാദ് വ്യക്തമാക്കി. ലോഹ ഉണ്ടകള്‍ ഉപയോഗിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അക്രമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ മറ്റു വഴികളില്ല.
സൈന്യത്തിന്റെ കൈയിലുള്ളതില്‍ ഏറ്റവും കുറച്ച് മാരക പ്രഹരശേഷിയുള്ള ആയുധമാണ് ലോഹ ഉണ്ട. പരിക്കേറ്റ കശ്മീരി യുവാക്കളുടെ കാര്യത്തില്‍ ഖേദമുണ്ട്. പരമാവധി പരിക്കേല്‍ക്കാത്ത രീതിയില്‍ ലോഹ ഉണ്ടകള്‍ ഉപയോഗിക്കാനാണു ശ്രമം. കാല്‍മുട്ടിനു താഴെ മാത്രമേ വെടിവയ്ക്കാവൂ എന്ന് സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകടം കുറഞ്ഞ ആയുധങ്ങള്‍ ഉണ്ടോയെന്നു പരിശോധിച്ചുവരികയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക