|    Oct 15 Mon, 2018 8:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ നടപടി സ്വീകരിക്കണം : ജമാഅത്തെ ഇസ്‌ലാമി

Published : 29th September 2017 | Posted By: fsq

 

കോഴിക്കോട്: കേരളത്തിലെ ഘര്‍വാപസി കേന്ദ്രങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തില്‍ നടന്നിരുന്ന പീഡനങ്ങളെക്കുറിച്ച വിവര—ങ്ങള്‍ പുറത്തുവന്നിട്ടും ഗൗരവമായ നടപടികള്‍ ഇനിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നത് ആശങ്കാജനകമാണ്. ഏതു വ്യക്തിക്കും ഏതു മതത്തിലേക്കും മതമില്ലായ്മയിലേക്കും മാറാന്‍ കഴിയുക എന്നത് പൗരന് ഭരണഘടന നല്‍കുന്ന അവകാശമാണ്. എന്നാല്‍, മതപരിവര്‍ത്തനം തന്നെയാണ് അപകടം എന്ന സംഘപരിവാര വാദങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് സര്‍ക്കാരും ഇടതുനേതാക്കളും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന സമീപനം. മതപരിവര്‍ത്തനത്തെ മുന്‍നിര്‍ത്തി സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കാനുള്ള സംഘപരിവാരശ്രമങ്ങളെ നേരിടാന്‍ മതനിരപേക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ ഇടതുസര്‍ക്കാരിനു കഴിയേണ്ടതുണ്ടെന്നും അമീര്‍ പറഞ്ഞു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss