|    Nov 17 Sat, 2018 9:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സര്‍ക്കാര്‍ ധനസഹായം ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മല്‍സ്യത്തൊഴിലാളികള്‍

Published : 28th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച മല്‍സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരികെ നല്‍കുന്നതായി സംസ്ഥാന ഫിഷറീസ് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി എന്‍ പ്രതാപന്‍, ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ 4500ഓളം മല്‍സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ വീതം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ഈ തുകയാണ് മല്‍സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നത്. ഏകദേശം ഒരുകോടിയിലധികം രൂപ വരും ഇത്. പ്രളയത്തില്‍ അകപ്പെട്ട ജനങ്ങളെ രക്ഷിക്കുന്നതിന് ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നു. മല്‍സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും കോ-ഓഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അനുമോദനപത്രം ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ എല്ലാ മല്‍സ്യത്തൊഴിലാളികളും എത്തിച്ചേരും. നവകേരള സൃഷ്ടിയില്‍ തീരദേശമേഖലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss