|    Sep 24 Sun, 2017 8:52 am

സര്‍ക്കാര്‍ തീരുമാനിച്ച വിലയിലും കുറഞ്ഞ നിരക്കില്‍ കോഴിയിറച്ചി നല്‍കി മുക്കം വ്യാപാരികള്‍

Published : 15th July 2017 | Posted By: fsq

 

മുക്കം: സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞ വിലക്ക് കോഴി ഇറച്ചി നല്കി മുക്കത്തെ കോഴിക്കച്ചവടക്കാര്‍. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ മൂന്ന് രൂപ കുറച്ച് 155 രൂപയ്ക്കാണ് മുക്കത്തെ വ്യാപാരികള്‍ വെള്ളിയാഴ്ച കോഴിയിറച്ചി വിറ്റത്. കോഴിഫാം ഉടമകളും ലോറിക്കാരും കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ നല്‍കാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ചിക്കന്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വ്യാപാരികള്‍ പറഞ്ഞിരുന്നു.മൊത്ത വിപണിയില്‍ കോഴി വില കുറഞ്ഞതാണ് വ്യാപാരികള്‍ക്ക് ഗുണകരമായത്. ഒരാഴ്ച മുമ്പ് 120 രൂപയായിരുന്ന കോഴി വില വ്യാഴാഴ്ച 96 രൂപയിലെത്തി. രണ്ട് ദിവസം സംസ്ഥാനത്ത് നടന്ന ചിക്കന്‍ കട സമരത്തെ തുടര്‍ന്ന് ഫാമുകളില്‍ കോഴികള്‍ കെട്ടിക്കിടന്നതാണ് വില കുറയാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. മൊത്ത വിപണിയില്‍ വില കുറഞ്ഞതോടെ  സാധാരണ വാങ്ങുന്നതിലും അഞ്ചിരട്ടി വരെ  കോഴികളെ മുക്കത്തെ വ്യാപാരികള്‍  വാങ്ങി സംഭരിച്ചു വെച്ചിട്ടുണ്ട്. അതേ സമയം കോഴി വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചു. 96 രൂപയ്ക്ക് വാങ്ങുന്ന കോഴികളെ 87 രൂപയ്ക്ക് വിറ്റാല്‍ വന്‍ നഷ്ടം സംഭവിക്കും എന്നതിനാലാണിത്. ഫാമുകളില്‍ നിന്ന്  വില കുറച്ച് കിട്ടിയാല്‍ ഇതിലും കുറഞ്ഞ നിരക്കില്‍ ഗുണഭോക്താക്കള്‍ക്ക് കോഴിയും, മാംസവും നല്‍കാന്‍ തയ്യാറാണെന്നും  വ്യാപാരികള്‍ പറഞ്ഞു. കോഴി വില ഉയരില്ല എന്ന  പ്രതീക്ഷയിലാണിവര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക