|    Sep 21 Thu, 2017 9:09 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ നാളെ

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: പത്താം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അവഗണനകള്‍ക്കെതിരേ നാളെ കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതോടൊപ്പം നാളെ സ്വകാര്യ പ്രാക്റ്റീസും നിസ്സഹകരണ സമരവുമായി ബന്ധപ്പെട്ട് ഡിഎംഒ നടത്തുന്ന ജില്ലാതല അവലോകന യോഗങ്ങളും ബഹിഷ്‌കരിക്കും. വിഐപി ഡ്യൂട്ടി, മീറ്റിങുകളും ട്രെയിനിങുകളും ബഹിഷ്‌കരണം, പേ വാര്‍ഡ് അഡ്മിഷന്‍, സ്ഥാപനത്തിനു പുറത്തുള്ള മെഡിക്കല്‍ ക്യാംപുകള്‍ ബഹിഷ്‌കരണം എന്നിവയും തുടങ്ങും. പരിഹാരമായില്ലെങ്കില്‍ 14ന് തിരുവോണനാളില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ സെക്രട്ടേറിയറ്റ് നടയില്‍ കൂട്ട ഉപവാസം നടത്തും. 27ന് സൂചനാ പണിമുടക്ക് നടത്തും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന സൂചനാ പണിമുടക്കിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക