|    Sep 21 Fri, 2018 3:07 pm
FLASH NEWS

സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളോട് ആത്മബന്ധം പുലര്‍ത്തണം: മന്ത്രി

Published : 16th January 2017 | Posted By: fsq

 

താനൂര്‍: അഴിമതിരഹിത ഭരണമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനങ്ങളോട് കൂടുതല്‍ ആത്മബന്ധം പുലര്‍ത്തണമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. താനൂര്‍ മിനി സിവില്‍സ്റ്റേഷന്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭരണകൂടം നിലവില്‍വന്ന കാലത്തുള്ള പ്രവര്‍ത്തനങ്ങളും നടപടികളുമാണ് രജിസ്‌ട്രേഷന്‍ വകുപ്പിലും റവന്യൂ വകുപ്പിലു ഇപ്പോഴുമുള്ളത്. ഈ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരികയാണ്. അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചുകൊണ്ട് ഏറ്റവം ശ്രദ്ധയാകര്‍ഷിക്കുന്ന നാലു പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ആഘോഷങ്ങളില്ലാതെ തുടക്കമിട്ടതായി മന്ത്രി പറഞ്ഞു. ശുചിമുറിയുടെ നിര്‍മാണത്തിലും വൈദ്യുതീകരണത്തിന്റെ കാര്യത്തിലും കേരളം ഏറെ മുമ്പോട്ടുപോയി. ലഹരി വിമുക്ത കേരളം എന്ന പ്രചാരണത്തിന് തുടക്കമിട്ടു കഴിഞ്ഞു. ഹരിത കേരള മിഷന്‍ എന്ന സര്‍ക്കാരിന്റെ വലിയ ആശയത്തിന്റെ സന്ദേശം എല്ലാവരും ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ താനൂര്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തനോദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. താനൂര്‍ ബ്ലോക്ക് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ, എഡിഎം പി സെയ്യിദ് അലി, ഇ ജയന്‍, പി പി സുനീര്‍, മേപ്പറമ്പ് ഹംസ,എ പി അുഹമ്മദ് ഷറീഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ വി രാമചന്ദ്രന്‍, ഡോ. ജെ ഒ അരുണ്‍, കെ സി മോഹനന്‍, ജയശങ്കര്‍ പ്രസാദ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss