|    Jan 22 Sun, 2017 3:59 pm
FLASH NEWS

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി

Published : 1st September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൊത്തശമ്പളം 22,000 രൂപ വരെ (ഒമ്പതു ശതമാനം ക്ഷാമബത്ത ഉള്‍പ്പെടെ)യുള്ള ജീവനക്കാര്‍ക്ക് 3,500 രൂപ നിരക്കില്‍ ബോണസ് നല്‍കാനാണ് തീരുമാനം. നേരത്തേ 18,000 രൂപ വരെ ശമ്പളമുള്ളവര്‍ക്കായിരുന്നു ബോണസ്. അതേസമയം, ബോണസ് തുകയും ഉല്‍സവബത്തയും കൂട്ടിയിട്ടില്ല.
18,870 രൂപയില്‍ കൂടുതല്‍ പ്രതിമാസം ശമ്പളം വാങ്ങുന്നവര്‍ക്ക് ഉല്‍സവബത്തയായി 2,400 രൂപ അനുവദിക്കാനും തീരുമാനിച്ചു. അങ്കണവാടി ജീവനക്കാരുടെ ഉല്‍സവബത്ത 1000ല്‍ നിന്ന് 1100 രൂപയാക്കി ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു സഹായധനം അനുവദിക്കുന്നതിന്റെ അധികാരപരിധി ഉയര്‍ത്തി. മുഖ്യമന്ത്രിക്ക് മൂന്നു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കാം. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്നു. റവന്യൂമന്ത്രിക്ക് 25,000 രൂപ വരെ അനുവദിക്കാമെന്നും തീരുമാനിച്ചു. നിലവില്‍ 5000 രൂപയായിരുന്നു. ജില്ലാ കലക്ടര്‍ക്ക് 10,000 രൂപ വരെ അനുവദിക്കാം.
റോഡ് യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനപാതകളും പ്രധാന ജില്ലാ റോഡുകളും സ്‌റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഹൈവേ ആയി പ്രഖ്യാപിച്ച് സംരക്ഷിച്ച് ഉത്തരവിറക്കും. വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരമായ ജയലക്ഷ്മി ദേവ് എസ് ജെയുടെ കുടുംബത്തിന് ചിറയിന്‍കീഴ് പഴയകുന്നുമ്മേല്‍ വില്ലേജില്‍ മൂന്നു സെന്റ് ഭൂമി പതിച്ചുനല്‍കും.
ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും തുടര്‍നടപടിക്കുമായി സെക്രട്ടേറിയറ്റിലെ സാമൂഹികനീതി വകുപ്പില്‍ എട്ട് തസ്തികകള്‍ സൃഷ്ടിച്ചു. 10ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക